Loading ...

Home sports

സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍; വയനാടിനും തിരുവനന്തപുരത്തിനും വിജയം

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ ആദ്യ ദിവസത്തില്‍ വയനാടിനും തിരുവനന്തപുരത്തിനു വിജയം. ഇന്ന് രാവിലെ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ കോട്ടയത്തെ ആണ് വയനാട് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു വയനാടിന്റെ വിജയം. വയനാടിനു വേണ്ടി മുന്ന റോഷന്‍ ഹാട്രിക്ക് നേടി. മുഹമ്മദ് നിഹാല്‍ ഇരട്ട ഗോളുകളും നിഖില്‍ ഒരു ഗോളും നേടി. കണ്ണൂരിനെയാണ് തിരുവനന്തപുരം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു തിരുവനന്തപുരത്തിന്റെ വിജയം. തിരുവനന്തപുരത്തിനായി അബിന്‍ അനൂപ് ഇരട്ട ഗോളുകള്‍ നേടി. റിഷി രാഗേഷ് ആണ് കണ്ണൂരിനായി ഗോള്‍ നേടിയത്.

Related News