ലോകകപ്പ് യോഗ്യത; മെസ്സിക്കൊപ്പം ഏഴ് ടീനേജ് താരങ്ങളുമായി അര്‍ജന്റീനന്‍ സ്‌ക്വാഡ്
ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീനന്‍ സ്‌ക്വാഡില്‍ മെസ്സി തിരിച്ചെത്തി. താരം പനിയെ തുടര്‍ന്ന് പാരിസിലാണ്.ഇന്ന് അര്‍ജന്റീനയിലേക്ക് തിരിക്കും. ഡി മരിയ, പെരഡെസ്, മാര്‍ട്ടിന്‍സ് എന്നിവരും ഇന്ന് ടീമിനൊപ്പം ചേരും. മാര്‍ച്ച് 25നാണ് അര്‍ജന്റീനയുടെ ഇക്വഡോറിനെതിരായ മല്‍സരം. ഏഴ് ടീനേജ് താരങ്ങള്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഫിഫയുടെ വിലക്ക് നേരിടുന്ന ടോട്ടന്‍ഹാമിന്റെ ക്രിസ്ത്യന്‍ റൊമോറെ, യുനൈറ്റഡ് പുത്തന്‍ താരോദയം അലജാന്‍ഡ്രോ ഗരാന്‍ഷോ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.