ശ്രീലങ്കയ്ക്ക് വന്‍വീഴ്ച; ഒന്നാം സ്ഥാനം നഷ്ടം
ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കനത്ത തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ ശ്രീലങ്കയ്ക്ക് വന്‍ തിരിച്ചടി.ലോക ടെസ്റ്റ് ചാമ്പ്യാൻഷിപ്പ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അവര്‍ക്കു നഷ്ടമായി. പുതിയ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ലങ്ക.പരമ്പര ആരംഭിക്കുന്നതിനു മുൻപ് 24 പോയിന്റും വിജയശതമാനം 100ഉം ആയി ലങ്കയായിരുന്നു ഒന്നാം സ്ഥാനത്ത്. ആദ്യ ടെസ്റ്റിലെ തോല്‍വിയോടെ വിജയശതമാനം 66.66 ആയി ചുരുങ്ങിയതോടെ ലങ്ക മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങുകയായിരുന്നു.