Loading ...

Home sports

ബ്ലാസ്റ്റേഴ്‌സിന് വീണ്ടും നിരാശ; ഹൈദരാബാദിന് ആദ്യ ഐഎസ്‌എല്‍ കിരീടം

പനാജി: ഐഎസ്‌എല്ലില്‍ അധിക സമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തില്‍ ബ്ളാസ്റ്റേഴ്സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച്‌ ഹൈദരാബാദ് എഫ്സി കിരീടം ചൂടി.ഐഎസ്‌എല്ലില്‍ ഹൈദരാബാദ് ആദ്യ കിരീടം നേടിയപ്പോള്‍ മൂന്നാം തവണയും കേരളം ഫൈനലില്‍ കീഴടങ്ങി.
സാധാരണ സമയത്തും അധികസമയത്തും ഇരുടീമും ഓരോ ഗോളടിച്ച്‌ സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദ് എഫ്സി 3-1ന് ബ്ളാസ്റ്റേഴ്സിനെ മറികടന്നു.സാധാരണ സമയത്ത് ഇരു ടീമും ഓരോ ഗോളടിച്ച സമനിലയിലായിരുന്നു. ഷൂട്ടൗട്ടില്‍ കേരളത്തിന്റെ ആയുഷ് അധികാരിയ്ക്ക് മാത്രമാണ് ഗോള്‍ നേടാനായത്. നിഷുകുമാറും ലെസ്‌കോവിച്ചും ജിക്സണ്‍ സിംഗും എടുത്ത ഷോട്ടുകള്‍ ഹൈദരാബാദ് ഗോളി കട്ടിമണി തട്ടിയതോടെ കേരളത്തിന്റെ വിധിയെഴുതി.സാധാരണ സമയത്ത് കളിയുടെ രണ്ടാം പകുതിയിലായിരുന്നു രണ്ടു ടീമുകളും ഗോളുകള്‍ നേടിയത്. 69 ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി കെ.പി രാഹുല്‍ ഗോള്‍ നേടി. ഓട്ടത്തിനിടയില്‍ തൊടുത്ത ഷോട്ട് കീപ്പര്‍ കട്ടിമണിയുടെ കയ്യില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.
കളി വിജയിപ്പിക്കുമെന്ന് ഉറപ്പിച്ച സമയത്ത് 88 ാം മിനിറ്റില്‍ ഹൈദരാബാദ് തിരിച്ചടിച്ചു. ഒരു ഫ്രീകിക്കില്‍ നിന്നും ബ്ളാസ്റ്റേഴ്സ് പ്രതിരോധം രക്ഷപ്പെടുത്തിയ പന്തില്‍ സാഹില്‍ ടവോറയുടെ ലോംഗ് റേഞ്ചര്‍ ബ്ളാസ്റ്റേഴ്സ് വലിയില്‍ കയറി.ആദ്യപകുതിയില്‍ കേരളാബ്ളാസ്റ്റേഴ്സിന്റെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു. പൊസഷനിലും പാസിംഗിലും ബ്ളാസ്റ്റേഴ്സ് മികച്ചു നിന്നു.

Related News