Loading ...

Home sports

ധോനിയെ ഇനി ടീമിലെടുക്കുക വിടവാങ്ങല്‍ പരമ്ബരയ്ക്ക് വേണ്ടി മാത്രം- റിപ്പോര്‍ട്ട്

മുംബൈ: സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തെത്തിയതിനു പിന്നാലെ ടീമില്‍എം.എസ് ധോനിയുടെ ഭാവിയെ കുറിച്ചാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച. ധോനിയുടെ കാര്യത്തില്‍ നിരവധി അഭ്യൂഹങ്ങളാണ് ദിനംപ്രതിയെന്നോണം പ്രചരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന് ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യമായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇനി വിടവാങ്ങല്‍ പരമ്ബരയിലല്ലാതെ ധോനിക്ക് ദേശീയ ടീമില്‍ ഇടംലഭിക്കില്ലെന്ന് മുംബൈ മിററാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് ഇനി സെലക്ഷന്‍ കമ്മിറ്റി ധോനിയുടെ വിടവാങ്ങല്‍ പരമ്ബരയ്ക്കു വേണ്ടി മാത്രമേ അദ്ദേഹത്തിന്റെ പേര് പരിഗണിക്കൂ. ധോനിയുടെ വിരമിക്കലിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുന്നതാണ് പുതിയ വാര്‍ത്തകള്‍. 2019 ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷം ഇതുവരെ ധോനി ടീമില്‍ ഇടംനേടിയിട്ടില്ല. ഇതിനു ശേഷം നടന്ന വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക പരമ്ബരകളില്‍ നിന്ന് ധോനി സ്വയം പിന്‍വാങ്ങുകയായിരുന്നു. ഈ ഇടവേള സൈനിക സേവനത്തിനു വേണ്ടിയാണ് ധോനി ചെലവഴിച്ചത്. പിന്നാലെ ബംഗ്ലാദേശ് പരമ്ബരയിലേക്കും തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ധോനി അറിയിച്ചു. അതേസമയം, ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് ധോനി ജാര്‍ഖണ്ഡ് അണ്ടര്‍ 19 ടീമിനൊപ്പം പരിശീലനം നടത്താനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related News