Loading ...

Home sports

പാകിസ്ഥാന് തിരിച്ചടി, ഹസന്‍ അലിക്ക് പരിക്ക്

ഓസ്‌ട്രേലിയയില്‍ പര്യടനത്തിന് ഒരുങ്ങുന്ന പാകിസ്ഥാന്‍ ടീമിന് തിരിച്ചടി. ഫാസ്റ്റ് ബൗളര്‍ ഹസന്‍ അലി പരിക്ക് മൂലം ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഉണ്ടാവില്ല. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന് ശേഷം പരിക്ക് മൂലം ഹസന്‍ അലി കളിച്ചിരുന്നില്ല. താരത്തിന് ഡോക്ടര്‍മാര്‍ നാല് ആഴ്ച കൂടി വിശ്രമം പറഞ്ഞതോടെയാണ് താരത്തിന് ഓസ്‌ട്രേലിയന്‍ പരമ്ബര നഷ്ടമായത്. ഹസന്‍ അലി ലാഹോറിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിക്കിന് ചിക്തിസ തേടുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 25 കാരനായ ഹസന്‍ അലി കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. 2017ല്‍ പാകിസ്ഥാന്‍ ചാമ്ബ്യന്‍സ് ലീഗ് കിരീടം നേടിയപ്പോള്‍ ഹസന്‍ അലി മികച്ച ഫോമിലായിരുന്നു. ടി20 പരമ്ബരക്ക് ശേഷം നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയിലും താരം കളിക്കാനുള്ള സാധ്യത കുറവാണ്.

Related News