Loading ...

Home sports

മോഡ്രിച്ചും ബെയിലും പുറത്ത്; ചാമ്ബ്യന്‍സ് ലീ​ഗില്‍ റയലിന് ചങ്കിടിപ്പ്

ചാമ്ബ്യന്‍സ് ലീ​ഗ് ​ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ തുര്‍ക്കിഷ് ടീം ​ഗലാറ്റസരെയെ നേരിടാനൊരുങ്ങുന്ന സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന് ആശങ്ക. സൂപ്പര്‍താരങ്ങളായ ​ഗാരത് ബെയിലും ലൂക്കാ മോഡ്രിച്ചും പരുക്കേറ്റ് പുറത്തായതാണ് റയലിന് നെഞ്ചിടിപ്പേറ്റുന്നത്. ഇന്ത്യന്‍ സമയം നാളെ രാത്രി തുര്‍ക്കിയിലാണ് മത്സരം യൂറോ യോ​ഗ്യതാ മത്സരങ്ങള്‍ക്കിടെ പരുക്കേറ്റതാണ് വെയില്‍സ് താരമായ ബെയിലിനും ക്രൊയേഷ്യന്‍ താരമായ മോഡ്രിച്ചിനും തിരിച്ചടിയായത്. മോഡ്രിച്ചിന് കാല്‍തുടയിലെ പേശിക്കാണ് പരുക്കേറ്റത്. ബെയിലിന്റെ പരുക്കിന്റെ കാര്യത്തില്‍ വ്യക്തതയില്ല. ഇരുവര്‍ക്കും പുറമെ ലൂക്കാസ് വാസ്ക്വസ്, മരിയാനോ ഡയസ് എന്നീ കളിക്കാരും ചാമ്ബ്യന്‍സ് ലീ​ഗ് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കും ചാമ്ബ്യന്‍സ് ലീ​ഗില്‍ ഈ സീസണില്‍ ഇതുവരെ ജയം നേടാന്‍ റയലിനായിട്ടില്ല. ആദ്യ മത്സരം പി.എസ്.ജിയോട് തോറ്റ അവര്‍ രണ്ടാം മത്സരത്തില്‍ ബ്ര​ഗെയോട് സമനില വഴങ്ങി.

Related News