Loading ...

Home sports

മഞ്ഞക്കടലില്‍ നിന്നുയര്‍ന്ന 'ഫീനിക്‌സ് ബ്ലാസ്റ്റേഴ്‌സ്'; ഇത് മഴ അവഗണിച്ച്‌ ഇരമ്ബിയെത്തിയ ആരാധകര്‍ക്കുള്ള സമ്മാനം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണിലെ ആദ്യ മത്സരത്തില്‍ പുതുകരുത്തും ആവേശവുമായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കത്തിക്കയറിയപ്പോള്‍ പേമാരിയെപ്പോലും വകവെയ്ക്കാതെ ഗ്യാലറി നിറച്ച ആരാധകര്‍ക്ക് അര്‍ഹിച്ച സമ്മാനമായി ആദ്യ വിജയം. തികച്ചും പഴയ ബ്ലാസ്റ്റേഴ്‌സിനെ തിരിച്ചുകിട്ടിയ പ്രതീതി, മഞ്ഞയില്‍ കുളിച്ച ഗ്യാലറിയിലും കലൂരിലെ തെരുവുവീഥികളിലും മെട്രോ സ്റ്റേഷനുകളിലും വരെ പ്രകടമായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ മുഖമായിരുന്ന മുന്‍ നായകന്‍ സന്ദേശ് ജിങ്കന്റെ പരിക്കുമൂലമുള്ള അഭാവത്തെ ആശങ്കയോടെയാണ് ആരാധകര്‍ നിരീക്ഷിച്ചതെങ്കിലും കളിയില്‍ അതൊന്നും നിഴലിച്ചില്ല. പ്രതിരോധനിരക്കാരനാണെങ്കിലും തന്റെ സാന്നിധ്യം ടീമിനെ മൊത്തം ആവേശഭരിതമാക്കാന്‍ ശേഷിയുള്ള ജിങ്കന്‍ ഇന്നലെ ഇല്ലാതിരുന്നിട്ടും ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ കൊല്‍ക്കത്തയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. à´¸àµ€à´¸à´£à´¿à´²àµâ€ ഏറ്റവും കൂടുതല്‍ തുക മുടക്കിയ ടീമാണ് അത്‌ലറ്റിക്കോ à´¡à´¿ കൊല്‍ക്കത്ത.

Related News