Loading ...

Home India

ഇന്ത്യയില്‍ പട്ടിണി ഗുരുതരം;ആഗോള പട്ടിണി സൂചികയില്‍ 102-ാംസ്ഥാനത്ത്

ന്യൂഡല്‍ഹി: പട്ടിണി ഏറ്റവും ഗുരുതരമായിരിക്കുന്ന 117 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 102-ാംസ്ഥാനത്ത്. കഴിഞ്ഞവര്‍ഷം ഇന്ത്യയെക്കാള്‍ പിന്നിലായിരുന്ന പാകിസ്താന്‍ ഇപ്പോള്‍ 94-ാം സ്ഥാനത്താണ്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് ആണ് 117ാം സ്ഥാനത്തുള്ളത്.ജര്‍മന്‍ സന്നദ്ധസംഘടന വെല്‍ത്ഹംഗര്‍ഹില്‍ഫും ഐറിഷ് സന്നദ്ധസംഘടന കണ്‍സേണ്‍ വേള്‍ഡ് വൈഡും ചേര്‍ന്നാണു ആഗോള പട്ടിണി സൂചിക തയാറാക്കിയത്. ശിശുമരണ നിരക്ക്, ശിശുക്കളിലെ വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കുന്നത്.പട്ടികയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയാണ് ഏറ്റവും പിന്നില്‍. കഴിഞ്ഞവര്‍ഷം ഇന്ത്യയേക്കാള്‍ പിന്നിലായിരുന്നു പാകിസ്താന്‍ നിലവില്‍ 94ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. à´¸àµ‚ചികയില്‍ സ്ഥിരതയാര്‍ന്ന മുന്നേറ്റം തുടര്‍ച്ചയായി രേഖപ്പെടുത്തിയതിന് പിന്നാലെ 2015 മുതലാണ് ഇന്ത്യയുടെ നില താഴ്ന്നത്. 2015ല്‍ ഇന്ത്യയുടെ റാങ്ക് 93 ആയി താഴ്ന്നിരുന്നു.ആഗോള പട്ടിണി സൂചികയില്‍ 25ാം സ്ഥാനത്താണ് ചൈനയുടെ റാങ്ക്. അയല്‍രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നി രാജ്യങ്ങളും ഇന്ത്യയ്ക്ക് മുകളിലാണ്. 73, 88,66 എന്നിങ്ങനെയാണ് à´ˆ രാജ്യങ്ങളുടെ റാങ്ക്.

Related News