Loading ...
ന്യൂഡല്‍ഹി: മൂന്നു റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക്
ഇന്നെത്തും . ഫ്രാന്‍സില്‍ നിന്ന് പറന്നുയരാന്‍ റഫാല്‍ ബുധനാഴ്ച രാത്രിയോടെ
അംബാല വ്യോമത്താവളത്തിലെത്തും. നിലവില്‍ 10 വിമാനങ്ങളാണ് ഇന്ത്യക്ക്
നല്കിയിരിക്കുന്നത്. ജൂലായ് 28 നാണ് റഫാലുകളുടെ ആദ്യബാച്ച്
ഇന്ത്യയിലെത്തിയത്. സെപ്റ്റംബര്‍ 10ന് നടന്ന ചടങ്ങില്‍ റഫാല്‍ യുദ്ധ
വിമാനങ്ങളെ വ്യോമസേനയുടെ ഭാഗമാക്കി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക
പ്രഖ്യാപനം നടത്തിയിരുന്നു. ഫ്രഞ്ച് വിമാന നിര്‍മാണ രംഗത്തെ പ്രമുഖരായ
ഡസ്സൗള്‍ട്ട് ഏവിയേഷനാണ് റഫാലിന്‍റെ നിര്‍മാതാക്കള്‍.
100 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവില്‍ നിന്നും
വായുവിലേക്ക് തൊടുക്കാവുന്ന മ്മിറ്റിയോര്‍ മിസൈല്‍ , സ്കള്‍പ് ക്രൂസ്
മിസൈല്‍ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങള്‍.കൂടാതെ 14 ആയുധ
സംഭരണികളും റഫാല്‍ വഹിക്കുന്നു.റഷ്യന്‍ സുഖോയ് വിമാനങ്ങള്‍ ഇറക്കുമതി
ചെയ്ത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ്
ഫ്രാന്‍സില്‍ നിന്നുള്ള റഫാല്‍.