Loading ...
ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും വെള്ളിയാഴ്ച വുഹാനിലേക്ക് പോയ എയര്‍
ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്ത 19 ഇന്ത്യക്കാര്‍ക്ക് കോവിഡ്
സ്ഥിരീകരിച്ചതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ചൈന. വന്ദേഭാരത് മിഷന്റെ
ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ചൈന അനിശ്ചിത
കാലത്തേക്ക് വിലക്കേര്‍പ്പെടുത്തി. ചൈനയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍
ചെയ്തിരിക്കുന്ന 1500ഓളം ഇന്ത്യക്കാര്‍ക്ക് ചൈനയുടെ തീരുമാനം
തിരിച്ചടിയാകും. അതേസമയം നിലവിലെ തീരുമാനം മഹാമാരിയെ നേരിടാനുളള ന്യായമായ
നടപടിയാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം. 2020
നവംബര്‍ മൂന്നിന് ശേഷം നല്‍കിയ വിസകളുളളവര്‍ക്കും പ്രവേശന വിലക്കില്ല.