Loading ...

Home sports

ടി20 ശൈലിയില്‍ വെടിക്കെട്ട് തീര്‍ത്ത് സഞ്ജു സാംസണ്‍, വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ചുറി

ബെംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ സഞ്ജു സാംസണിനു ഇരട്ട സെഞ്ചുറി. 125 പന്തില്‍നിന്നാണ് സഞ്ജു ഇരട്ട സെഞ്ചുറി തികച്ചത്. ഗോവയ്ക്കെതിരായ മത്സരത്തിലാണ് സഞ്ജുവിന്റെ നേട്ടം. ലിസ്റ്റ് à´Ž ക്രിക്കറ്റില്‍ (ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ്) ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കി. നേരത്തെ ഉത്തരാഖണ്ഡിന്റെ കര്‍ണ കൗശാല്‍ 2018 ല്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു. ലിസ്റ്റ് à´Ž ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമാണ് സഞ്ജു. ലിസ്റ്റ് à´Ž ക്രിക്കറ്റില്‍ സഞ്ജു സെഞ്ചുറി നേടുന്നത് ആദ്യമായാണ്. അതു ഇരട്ട സെഞ്ചുറിയാക്കി സഞ്ജു മാറ്റി. വിജയ് ഹസാരെ ട്രോഫിയിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറിനുളള റെക്കോര്‍ഡും സഞ്ജു നേടി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കര്‍ണ കൗശല്‍ എന്നിവര്‍ക്കുശേഷം ഏകദിന ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന നേട്ടവും സഞ്ജു കൈവരിച്ചു. സഞ്ജുവടക്കം ആറു ഇന്ത്യന്‍ ബാറ്റ്സ്മാന്മാരാണ് ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടിയിട്ടുളളത്. ലിസ്റ്റ് à´Ž ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് (337) സഞ്ജു-സച്ചിന്‍ ബേബി സഖ്യം നേടിയെടുത്തും. മൂഡി-കെര്‍ട്ടിസ് സഖ്യത്തിന്റെ 309 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇരുവരും മറികടന്നത്. സച്ചിന്‍-സഞ്ജു കൂട്ടുകെട്ട് ദ്രാവിഡ്-സച്ചിന്‍ സഖ്യത്തിന്റെ റെക്കോര്‍ഡും മറികടന്നു. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സഞ്ജു à´Ÿà´¿ 20 ശൈലിയിലാണ് ബാറ്റു വീശിയത്. വെറും 30 പന്തുകളില്‍നിന്നും അര്‍ധ സെഞ്ചുറി തികച്ച സഞ്ജു 66 പന്തില്‍നിന്നും സെഞ്ചുറിയും നേടി. അടുത്ത 59 ബോളില്‍നിന്നും ഇരട്ട സെഞ്ചുറിയിലേക്കെത്തി. 20 ബൗണ്ടറികളും എട്ടു സിക്സറുകളുമടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിനായി ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. റോബിന്‍ ഉത്തപ്പ (10), വിഷ്ണു വിനോദ് (7), സച്ചിന്‍ ബേബി എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. 

Related News