Loading ...

Home sports

രഹാനെ മടങ്ങി; സെഞ്ചുറിയുമായി പട നയിച്ച്‌ കോലി

പുണെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി. 168 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് പുറത്തായ നാലാമന്‍. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനുശേഷമാണ് രഹാനെ പുറത്തായത്. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കോലിക്കൊപ്പം സെഞ്ചുറി ട്ടുകെട്ട് പടുത്തുയര്‍ത്തിയശേഷമായിരുന്നു കേശവ് മഹാരാജിന്റെ പന്തില്‍ രഹാനെയുടെ മടക്കം. കീപ്പര്‍ ഡി കോക്കാണ് ക്യാച്ചെടുത്തത്. എട്ട് ബൗണ്ടറി അടങ്ങുന്നതായിരുന്നു രഹാനെയുടെ ക്ഷമാപൂര്‍വമുള്ള ഇന്നിങ്സ്. പന്ത് രഹാനെയുടെ ബാറ്റേന്തിയ ഗ്ലൗവില്‍ ഉരഞ്ഞോ എന്നു സംശയമായിരുന്നു. എന്നാല്‍, അമ്ബയറുടെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ തന്നെ രഹാനെ നടന്നകന്നു. രഹാനെ മടങ്ങുമ്ബോള്‍ നാലിന് 376 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. കോലി 122 റണ്‍സെടുത്തു നില്‍ക്കുകയായിരുന്നു. പിന്നീട് രവീന്ദ്ര ജഡേജയ്ക്കൊപ്പമാണ് കോലി ഇന്ത്യയെ 400 കടത്തിയത്. അമ്ബതാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന കോലിയുടെ ഇരുപത്തിയാറാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. 173 പന്തില്‍ നിന്നായിരുന്നു സെഞ്ചുറിനേട്ടം.16 ബൗണ്ടറി അടങ്ങുന്നതായിരുന്നു സെഞ്ചുറി. ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ മൂന്നിന് 356 റണ്‍സ് എന്ന നിലയിലായിരുന്നുഇന്ത്യ. ഇരുപത് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെയാണ് അടുത്ത വിക്കറ്റ് നഷ്ടമായത്. ഫിലാണ്ടര്‍ എറിഞ്ഞ ഓവറിലെ നാലാം പന്ത് സ്ട്രെയിറ്റ് ഡ്രൈവിലൂടെ അതിര്‍ത്തി കടത്തിയാണ് കോലി ഈ വര്‍ഷത്തെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. 173 പന്തില്‍ നിന്ന് പതിനാറ് ബൗണ്ടറിയുടെ അകമ്ബടിയോടെയായിരുന്നു കോലിയുടെ സെഞ്ചുറി. മൂന്നിന് 273 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യ 96.1 ഓവറില്‍ 300 ഉം 111.4 ഓവറില്‍ 350 റണ്‍സും കടന്നു. ആദ്യ ദിവസം മായങ്ക് അഗര്‍വാള്‍ (108), രോഹിത് ശര്‍മ (14), ചേതേശ്വര്‍ പൂജാര (58) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Related News