Loading ...

Home sports

സാന്‍മരിനോയെ ഗോള്‍മഴയില്‍ മുക്കി ; യൂറോ 2020 ല്‍ ആദ്യം യോഗ്യത നേടിയ ടീമായി ബെല്‍ജിയം

ലണ്ടന്‍: നടക്കാനിരിക്കുന്ന യൂറോപ്യന്‍ കപ്പ് ഫുട്ബോളിലെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ബല്‍ജിയം. ദുര്‍ബ്ബലരായ സാന്‍ മരീനോയെ 9-0 ന് മുക്കിയാണ് ഈഡന്‍ ഹസാഡും സംഘവും യോഗ്യത കരസ്ഥമാക്കിയത്. സൂപ്പര്‍താരം റൊമേലു ലൂക്കാക്കുവിന്റെ ഇരട്ടഗോളും സാന്‍ മരീനോയുടെ ക്രിസ്റ്റിയന്‍ ബ്രോളിയുടെ സെല്‍ഫ്‌ഗോളുമായിരുന്നു കളിയുടെ പ്രത്യേകത. ചാഡ്‌ലി, ആള്‍ഡര്‍ വെയ്‌റെള്‍ഡ്, ടിലേമാന്‍സ് , എന്നിവര്‍ ആദ്യപകുതിയിലും ബെന്‍ടേക്കേ, വെര്‍സ്ചാരേന്‍, കസ്റ്റാനേ എന്നിവര്‍ രണ്ടാം പകുതിയിലും ബല്‍ജിയത്തിനായി ഗോള്‍ നേടി. ആദ്യ പകുതിയില്‍ തന്നെ ബല്‍ജിയം ആറു ഗോളുകള്‍ നേടിയിരുന്നു. ഇരട്ടഗോളിലൂടെ ലൂക്കാക്കു അന്താരാഷ്ട്ര മത്സരങ്ങളില്‍ ബല്‍ജിയത്തിനായി 50 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മാറി. ഈ സീസണില്‍ രാജ്യത്തിനും ഇറ്റാലിയന്‍ ക്‌ളബ്ബ് ഇന്റര്‍മിലാനുമായി ആറ് ഗോളുകള്‍ വീതവും ലൂക്കാക്കു നേടിയിട്ടുണ്ട്. വന്‍ വിജയത്തോടെ ഗ്രൂപ്പില്‍ ഐ യില്‍ 21 പോയിന്റുമായി തലപ്പത്താണ് ബെല്‍ജിയം. തൊട്ടുപിന്നില്‍ 18 പോയിന്റുമായി റഷ്യയും നില്‍ക്കുന്നു. സ്‌കോട്ട്‌ലന്റിനെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് റഷ്യ മുമ്ബോട്ട് പോയത്. സ്യുബയുടെ ഇരട്ടഗോളുകള്‍ക്ക് ഒപ്പം ഒസ്‌ഡേവും ഗോളോവിനും കൂടി ഗോള്‍ കണ്ടെത്തിയതോടെ റഷ്യ മുന്നേറ്റം നടത്തി. അവസാന പത്തുമിനിറ്റില്‍ കളി മറന്നതിന് നോര്‍ത്തേണ്‍ അയര്‍ലന്റിന് കൊടുക്കേണ്ടി വന്നത് കനത്ത വിലയായിരുന്നു. 3-1 ന് നെതര്‍ലന്റിനോട് വീണു. കളിയുടെ 75 ാം മിനിറ്റില്‍ മെഗനീസിലൂടെ മുന്നിലെത്തിയ നോര്‍ത്തേണ്‍ അയര്‍ലന്റ് മെംഫിസ് ഡീപേ യുടെ ഇരട്ടഗോളിലും ഡീ ജോംഗിന്റെ ഗോളിലും പരാജയം രുചിച്ചു. എണ്‍പതാം മിനിറ്റില്‍ സമനില കുറിച്ച നെതര്‍ലന്റ് ഇഞ്ചുറി ടൈമില്‍ രണ്ടു ഗോളുകള്‍ കൂടി വഴങ്ങിയാണ് പരാജയമറിഞ്ഞത്. ഹംഗറിയെ തകര്‍ത്ത് ക്രൊയേഷ്യയും മുമ്ബോട്ട് പോയി. ഏകപക്ഷീയമായി മൂന്ന് ഗോളുകള്‍ക്കായിരുന്നു ഹംഗറിയെ ക്രൊയേഷ്യ വീഴ്ത്തിയത്. ലാത്‌വിയയെ സൂപ്പര്‍താരം ലവന്‍ഡോവ്‌സ്‌കിയുടെ ഹാട്രിക്കില്‍ പോളണ്ടും മറികടന്നു.

Related News