Loading ...

Home sports

ഏകദിന പരമ്ബരയും പിടിക്കാനൊരുങ്ങി ഇന്ത്യന്‍ വനിതകള്‍

വഡോദര : ദക്ഷിണാഫ്രിക്കക്കെതിരായ à´Ÿà´¿-20 പരമ്ബര സ്വന്തമാക്കിയതിനു പിന്നാലെ ഏകദിന പരമ്ബരയും പിടിക്കാനൊരുങ്ങി ഇന്ത്യന്‍ വനിതകള്‍. വഡോദരയില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തിക്കഴിഞ്ഞു. മികച്ച രീതിയില്‍ പന്തെറിയുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയിലാണ്. 35 റണ്‍സെടുത്ത ലോറ വോള്‍വാര്‍ട്ടും 14 റണ്‍സെടുത്ത സുന്‍ ലൂസുമാണ് ക്രീസില്‍.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പ്രോട്ടീസിന് മത്സരത്തിന്‍്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ലിസല്‍ ലീയെ നഷ്ടമായി. à´œàµà´²à´¨àµâ€ ഗോസ്വാമിയുടെ പന്തില്‍ ലീ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. ശേഷം ട്രിഷ ചെട്ടി (14), മിന്യോണ്‍ ഡുപ്രീസ് (16) എന്നിവരെ പുറത്താക്കിയ ഏക്ത ബിഷ്ത് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് ഓര്‍ഡറിനെ തകര്‍ത്തു.നേരത്തെ, പരിശീലനത്തിനിടെ പരിക്കേറ്റ സ്റ്റാര്‍ ബാറ്റ്സ്മാന്‍ സ്മൃതി മന്ദന പരമ്ബരയില്‍ നിന്നു പുറത്തായിരുന്നു. മന്ദനക്ക് പകരം പ്രിയ പൂനിയ ആണ് ടീമിലെത്തിയത്.ആറു മത്സരങ്ങളടങ്ങിയ à´Ÿà´¿-20 പരമ്ബര 3-1 എന്ന സ്കോറിനാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്ബരയില്‍ രണ്ട് മത്സരങ്ങള്‍ മഴയില്‍ മുടങ്ങിയതോടെ റിസര്‍വ് ദിനത്തില്‍ ഒരു കളി കൂടി നടത്തുകയായിരുന്നു. അവസാന മത്സരത്തിലാണ് ഇന്ത്യ പരാജയപ്പെട്ടത്.

Related News