Loading ...

Home sports

ആറുറണ്‍സില്‍ ആറുവിക്കറ്റ്, സമിയുടെ ടീമിനെ ഞെട്ടിക്കുന്ന തോല്‍വി

കൈയിലിരിക്കുന്ന കളി എങ്ങനെ തോല്ക്കാമെന്ന് വിന്‍ഡീസ് താരങ്ങള്‍ പലകുറി കാണിച്ചു തന്നിട്ടുള്ളതാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗിലും സ്ഥിതി വ്യത്യസ്തമല്ല. സെന്റ് ലൂസിയ സൂക്ക്‌സാണ് ജയിച്ചെന്ന കളി അനായാസം കൈവിട്ട് കളഞ്ഞത്. ബാര്‍ബഡോസ് ട്രൈഡന്റ്‌സായിരുന്നു എതിരാളികള്‍. 142 റണ്‍സ് ജയത്തിലേക്ക് ബാറ്റുവീശിയ സൂക്ക്‌സ് ഒരുഘട്ടത്തില്‍ നാലിന് 111 റണ്‍സെന്ന നിലയിലായിരുന്നു. 27 പന്തില്‍ ജയിക്കാന്‍ 31 റണ്‍സ് മാത്രം. എന്നാല്‍ ആറു റണ്‍സിന് ആറുവിക്കറ്റ് കളഞ്ഞുകുളിച്ച്‌ ഡാരെന്‍ സമിയുടെ ടീം 117 റണ്‍സിന് ഓള്‍ഔട്ടായി. ജയത്തോടെ ബാര്‍ബഡോസ് പ്ലേഓഫിലേക്ക് യോഗ്യത നേടി. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് ജോണ്‍സണ്‍ ചാള്‍സ് (47), ജസ്റ്റിന്‍ ഗ്രീവ്‌സ് (27), ഷാക്കിബ് അല്‍ ഹസന്‍ (22) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സിലേക്ക് എത്തുകയായിരുന്നു. ക്രിഷ്മര്‍ സാന്റോക്കി, ഹാര്‍ദ്ദസ് വില്‍ജോയന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി സൂക്ക്‌സിന് വേണ്ടി ബൗളിംഗില്‍ തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ സൂക്ക്‌സിന്റെ മധ്യനിരയില്‍ കോളിന്‍ ഇന്‍ഗ്രാം(25), കോളിന്‍ ഡി ഗ്രാന്‍ഡോം(21), ഹാര്‍ദ്ദസ് വില്‍ജോയന്‍(22) എന്നിവര്‍ മാത്രമാണ് പൊരുതി നിന്നത്. ജയിച്ചായിരുന്നെങ്കില്‍ സൂക്ക്‌സിന് അവസാന നാലില്‍ ഇടംപിടിക്കാമായിരുന്നു.

Related News