Loading ...

Home India

എല്ലാവര്‍ക്കും വീട്; പദ്ധതി മൂന്നു വര്‍ഷം കൊണ്ട് ലക്ഷ്യമിടുന്നത് 15.5 മില്യണ്‍ വീടുകള്‍

ന്യൂഡല്‍ഹി: രാജ്യം 75-ാം സ്വാതന്ത്യദിനം ആഘോഷിക്കുമ്ബോള്‍ രാജ്യത്തെ എല്ലാവര്‍ക്കും വീട് എന്ന പദ്ധതി പൂര്‍ത്തിയാക്കാനാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യം. 2019-20-ല്‍ ഏകദേശം 60 ശതമാനം വീടുകളെങ്കിലും പൂര്‍ത്തിയാക്കണമെന്നാണ് പദ്ധതി ലക്ഷ്യമിടുന്നത്.നിലവില്‍ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തിയ്യതി അടുത്ത വര്‍ഷം ഫെബ്രുവരി വരെ നീട്ടിയിട്ടുണ്ട്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 1.5 മില്യണ്‍ വീടുകളാണ് നിര്‍മ്മിക്കേണ്ടത്. വേനല്‍ക്കാല തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രധാന പദ്ധതിയാണ് ഇത്.അതേസമയം, പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുക എന്നത് ചെറിയ വെല്ലുവിളിയാണ്. à´®à´§àµà´¯à´ªàµà´°à´¦àµ‡à´¶àµ, രാജസ്ഥാന്‍, തമിഴ്‌നാട്, ഒഡീഷ, പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ് തുടങ്ങി ആറു സംസ്ഥാനങ്ങളില്‍ 2019-20 വര്‍ഷങ്ങളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ 5,045 മില്യണ്‍ വീടുകളില്‍ നിന്ന 2.93 മില്യണ്‍ വീടുകളാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.മധ്യപ്രദേശിലും, ബംഗാളിലുമായി 8.3 ലക്ഷം വീതം കെട്ടിടങ്ങളും, രാജസ്ഥാന്‍ 3.6 ലക്ഷം വീടുകള്‍ ഛത്തീസ്ഗഡില്‍ 15.5 ലക്ഷം വീടുകളും, തമിഴ്‌നാട് 2 ലക്ഷം വീടുകള്‍, ഒഡീഷയില്‍ 5.65 ലക്ഷം വീടുകള്‍ എന്നിങ്ങനെയാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. അതേസമയം, ബിജെപി ഭരിക്കുന്ന ബിഹാറില്‍ 8 ലക്ഷം വീടുകളും ജാര്‍ഖണ്ഡില്‍ 3.2 ലക്ഷം വീടുകള്‍, മഹാരാഷ്ട്രയില്‍ 2.9 ലക്ഷം വീടുകളുമാണ് അനുവദിച്ചിരിക്കുന്നത്.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്വാട്ട വെട്ടിക്കുറച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിഹാറില്‍ 20,000, ഉത്തര്‍പ്രദേശില്‍ 2,000 വീടുകള്‍ എന്നിങ്ങനെയാണ് വെട്ടിക്കുറച്ചത്. പദ്ധതി പ്രകാരം 1.5 ലക്ഷം രൂപ വീതമാണ് ഓരോ വീടുകള്‍ക്കും അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പരിപൂര്‍ണ സഹകരണം ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുക. ഇതുപ്രകാരം പദ്ധതിതിയില്‍ സംസ്ഥാന വിഹിതം കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്. സംസ്ഥാനം 40 ശതമാനവും, കേന്ദ്രം 60 ശതമാനം വിഹിതവുമാണ് നല്‍കേണ്ടത്. അതേസമയം, ഉത്തരാഖണ്ഡില്‍ 90 ശതമാനം വിഹിതവും നല്‍കുന്നത് കേന്ദ്രം തന്നെയാണ്.കേന്ദ്ര ഗ്രാമവികസനത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനങ്ങള്‍ ഇതുവരെ 45,000 കോടി പദ്ധതിക്കായി ചിലവഴിച്ചിട്ടുണ്ട്. അതേസമയം à´šà´¿à´² സംസ്ഥാനങ്ങള്‍ സ്ഥലം വാങ്ങുന്നതിനായി കൂടുതല്‍ പണം നല്‍കുന്നതായും അറിയാന്‍ സാധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി അമര്‍ജിത്ത് സിന്‍ഹ പാര്‍ലമെന്റ് എസ്റ്റിമേറ്റ് കമ്മറ്റിയില്‍ അറിയിച്ചു. അതേസമയം പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങളുടെ വിജയവും കമ്മറ്റിയില്‍ എടുത്തുകാട്ടണമെന്ന് കമ്മറ്റിഅംഗമായ തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി വ്യക്തമാക്കി.

Related News