Loading ...

Home sports

സെവിയ്യയെ വീഴ്ത്തി; ലാ ലി​ഗയില്‍ റയലിന് അഭിമാനജയം

ലാ ലി​ഗയില്‍ സെവിയ്യക്കെതിരെ റയല്‍ മഡ്രിഡിന് ജയം. എതിരില്ലാത്ത ഒരു ​ഗോളിനാണ് സെവിയ്യയെ റയല്‍ വീഴ്ത്തിയത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ റയല്‍ രണ്ടാം സ്ഥാനത്തേക്കെത്തി. റയല്‍ മുന്‍ പരിശീലകനായിരുന്ന ജൂലന്‍ ലൊപ്പെറ്റെ​ഗ്വിയുടെ കീഴിലിറങ്ങിയ സെവിയ്യക്കെതിരെ എവേ ജയം നേടിയത് റയലിന് ആത്മവിശ്വാസം പകരുന്നു. ആവേശകരമായ മത്സരത്തിന്റെ 64-ാം മിനിറ്റില് ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സിമയാണ് റയലിന്റെ വിജയ​ഗോള്‍ നേടിയത്. വിജയത്തോടെ പതിനൊന്ന് പോയിന്റുമായാണ് റയല്‍ ലീ​ഗില്‍ രണ്ടാം സ്ഥാനത്തേക്കെത്തിയത്. പതിനൊന്ന് പോയിന്റ് തന്നെയുള്ള അത്ലെറ്റിക്ക് ബില്‍ബാവോയാണ് ഒന്നാമത്. ​ഗോള്‍ വ്യത്യാസമാണ് ബില്‍ബാവോയ്ക്ക് തുണയായത്. ബാഴ്സലോണ പോയിന്റ്നിലയില്‍ എട്ടാമതാണ്.

Related News