Loading ...

Home USA

ഇന്ത്യന്‍ ദേശീയഗാനം വായിച്ച്‌ യുഎസ് സൈനിക ബാന്‍ഡ്

വാഷിങ്ടണ്‍ : ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസത്തില്‍ ജനഗണമന വായിച്ച്‌ അമേരിക്കന്‍ സൈന്യം. അമേരിക്കന്‍ സൈനികരുടെ ബാന്‍ഡ് ഇന്ത്യന്‍ ദേശീയഗാനം വായിക്കുന്ന വീഡിയോയ്ക്ക് സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത സൈനിക അഭ്യാസം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. യുദ്ധഭ്യാസ് എന്ന പേരുള്ള സംയുക്ത സൈനികാഭ്യാസം വാഷിങ്ടണിലാണ് സംഘടിപ്പിച്ചത്. സമാപന ദിവസമായ ബുധനാഴ്ചയായിരുന്നു അമേരിക്കന്‍ സൈന്യം ജനഗണമന വായിച്ചത്.സംയുക്ത സൈനിക അഭ്യാസത്തിനിടെ ഇന്ത്യന്‍ സൈനികരോടൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്ന അമേരിക്കന്‍ സൈനികരുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. à´‡à´¨àµà´¤àµà´¯à´¨àµâ€ സൈന്യത്തിന്റെ 'ബദ്‌ലുറാം à´•à´¾ ബാദന്‍' എന്ന് തുടങ്ങുന്ന മാര്‍ച്ചിങ് ഗാനമാണ് അമേരിക്കയില്‍ നടന്ന ഇന്തോ-യു.എസ് സംയുക്ത സൈനികാഭ്യാസത്തിനിടെ ഇരുകൂട്ടരും ചേര്‍ന്ന് ആലപിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിനിടെ കൊല്ലപ്പെട്ട അസം റെജിമെന്റിലെ ബദ്‌ലുറാം എന്ന പട്ടാളക്കാരനോടുള്ള ആദരമര്‍പ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു അത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് ഏറെ ധീരമായി പോരാടിയ ബദ്‌ലുറാമിനോടുള്ള ആദര സൂചകമായാണ് ഇന്ത്യന്‍ സൈന്യം à´ˆ ഗാനം ഉപയോഗിച്ചിരുന്നത്.

Related News