Loading ...

Home USA

സ്വന്തം സാമൂഹിക മാധ്യമ ആപ്പുമായി ഡോണള്‍ഡ് ട്രംപ്

വാഷിങ്ടന്‍: യുഎസ് പാര്‍ലമെന്റ് മന്ദിരം ആക്രമണത്തിനു പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.സോഷ്യല്‍ മീഡിയകളില്‍ നിന്നും പുറത്താക്കപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്ബോള്‍ സ്വന്തം സാമൂഹിക മാധ്യമ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രംപ്. 'ട്രൂത്ത് സോഷ്യല്‍' എന്നാണ് ട്രംപിന്റെ സ്വന്തം ആപ്പിന്റെ പേര്.

പരീക്ഷണഘട്ടത്തിലുള്ള ഒന്നാം പതിപ്പ് ആപ്പിളിന്റെ ആപ് സ്റ്റോറിലാണ് ലഭ്യമായത്. അക്കൗണ്ട് തുറക്കാനെത്തിയ പലര്‍ക്കും 'വന്‍ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ വെയ്റ്റ് ലിസ്റ്റിലാണ്' എന്ന സന്ദേശമാണ് ലഭിച്ചത്. ട്വിറ്ററില്‍ ട്വീറ്റ്, റീട്വീറ്റ് എന്നിങ്ങനെയാണു രീതിയെങ്കില്‍ ട്രൂത്ത് സോഷ്യലില്‍ ട്രൂത്ത്, റീട്രൂത്ത് എന്നിങ്ങനെ. റിപ്പബ്ലിക്കന്‍ അണികളില്‍ ആപ്പിന് വന്‍ ഡിമാന്‍ഡ് ആണെന്നാണു റിപ്പോര്‍ട്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന മറ്റു സമൂഹമാധ്യമങ്ങളില്‍ ഇടം നേടാനാകാത്തവര്‍ക്കു ചിന്തകള്‍ പങ്കുവയ്ക്കാനൊരിടം എന്നാണ് ആപ് സ്വയം വിശേഷിപ്പിക്കുന്നത്. സത്യത്തെ പിന്തുടരൂ എന്നാണ് ആഹ്വാനം. യുഎസ് പാര്‍ലമെന്റ് മന്ദിരം ആക്രമണത്തിനു പിന്നാലെ 2021 ജനുവരിയിലാണ് ട്വിറ്റര്‍ അടക്കം സമൂഹമാധ്യമങ്ങളില്‍നിന്നു ട്രംപിനെ സ്ഥിരമായി വിലക്കിയത്.

Related News