Loading ...

Home USA

അമേരിക്കയിലെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറി മാഡലിന്‍ ഓള്‍ബ്രൈറ്റ് അന്തരിച്ചു

വാഷിംഗ്‌ടൺ : അമേരിക്കയിലെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറി മാഡലിന്‍ ഓള്‍ബ്രൈറ്റ് അന്തരിച്ചു.85 വയസായിരുന്നു. രണ്ടാം ലോകയുദ്ധത്തിനിടെ സ്വദേശമായ ചെകോസ്ലാവോക്യയിലെ നാത്സി അധിനിവേശത്തില്‍നിന്ന് രക്ഷ തേടി യുഎസില്‍ അഭയം തേടിയതാണ് മാഡലിന്‍ ഓള്‍ബ്രൈറ്റിന്റെ കുടുംബം.ബില്‍ ക്ലിന്റന്‍ ഭരണകൂടത്തില്‍ ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയായിരുന്നു (1993-97). സ്റ്റേറ്റ് സെക്രടറിയായും (1997-2001) മികവ തെളിയിച്ചു. 1990കളിലെ ബാള്‍കന്‍ യുദ്ധം, റുവാന്‍ഡ കൂട്ടക്കൊല എന്നീ പ്രശ്‌നങ്ങളില്‍ യുഎസിന്റെ വിദേശനയ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചു. ബോസ്‌നിയയില്‍ സെര്‍ബുകള്‍ നടത്തിയ കൂട്ടക്കൊലയ്‌ക്കെതിരെയും കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു.

Related News