Loading ...

Home India

സുപ്രീം കോടതിയില്‍ ഇനി മുതല്‍ സിംഗിള്‍ ബെഞ്ചും

ന്യൂ ഡല്‍ഹി : സുപ്രീം കോടതിയില്‍ ഇനി സിംഗിള്‍ ബെഞ്ചും വാദങ്ങള്‍ കേള്‍ക്കും. ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിലെ ജാമ്യാപേക്ഷകള്‍ എന്നിവയാണ് സുപ്രീം കോടതിയുടെ സിംഗിള്‍ ബെഞ്ച് പരിഗണിക്കുക. ഒരു കോടതിയില്‍ നിന്ന് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുന്നതിനാണ് ട്രാന്‍സ്ഫര്‍ പെറ്റിഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.2013ലെ സുപ്രീം കോടതി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് സിംഗിള്‍ ബെഞ്ച് വാദങ്ങള്‍ കേള്‍ക്കുന്നത് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുന്ന കേസുകളും സിംഗിള്‍ ബെഞ്ച് കേള്‍ക്കും.

Related News