Loading ...

Home sports

കേരള ബ്ലാസ്റ്റേഴ്സിന് നാളെ കേരളത്തിലെ ആദ്യ പ്രീസീസണ്‍ മത്സരം

യു എ ഇയിലെ പ്രീസീസണ്‍ പകുതിക്ക് അവസാനിപ്പിച്ച്‌ തിരികെ വന്ന കേരള ബ്ലാസ്റ്റേഴ്സ് നാളെ തങ്ങളുടെ ആദ്യ സൗഹൃദ മത്സരം കളിക്കും. കര്‍ണാടക ക്ലബായ സൗത്ത് യുണൈറ്റഡുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സൗഹൃദ മത്സരം. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രമുഖ താരങ്ങള്‍ എല്ലാം നാളെ കളത്തില്‍ ഇറങ്ങും. പനമ്ബള്ളി നഗര്‍ സ്റ്റേഡിയം ആകും മത്സരത്തിന് വേദിയാവുക.അടഞ്ഞ വേദിയില്‍ ആയിരിക്കും മത്സരം. ആരാധകര്‍ക്ക് മത്സരം കാണാന്‍ പ്രവേശനം ഉണ്ടായിരിക്കില്ല. നേരത്തെ ദുബായിയില്‍ ഒരു പ്രീസീസണ്‍ മത്സരം കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നു. ആ മത്സരം സമനിലയില്‍ ആയിരുന്നു അവസാനിച്ചത്. സൗത്ത് യുണൈറ്റഡുമായി ഒന്നില്‍ കൂടുതല്‍ സൗഹൃദ മത്സരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചേക്കും.

Related News