Loading ...

Home sports

ഡേവിഡ് സില്‍വയെ സ്വന്തമാക്കാന്‍ ബെക്കാമിന്റെ ടീം

അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ബെക്കാമിന്റെ ക്ലബായ ഇന്റര്‍ മിയാമി അടുത്ത സീസണ്‍ മുതലാമണ് കളിക്കാന്‍ തുടങ്ങുന്നത്. അതിനു മുന്നോടിയായി ഒരു വന്‍ സൈനിംഗിന് ഡേവിഡ് ബെക്കാം ഒരുങ്ങുന്നതായാണ് വിവരങ്ങള്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരം ഡേവിഡ് സില്‍വയെ അമേരിക്കയില്‍ എത്തിക്കാന്‍ ആണ് ബെക്കാമിന്റെ ശ്രമം. ഇതിനായി ബെക്കാം സില്‍വയുമായി ചര്‍ച്ചകള്‍ നടത്തിയതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റര്‍ മിയാമിയുടെ മാര്‍കീ താരമായാകും സില്‍വ എത്തുക. സില്‍വ ഉള്‍പ്പെടെ വലിയ സൈനിംഗുകള്‍ തന്നെ ബെക്കാം ലക്ഷ്യമിടുന്നുണ്ട്. 33കാരനായ സില്‍വ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഇത് തന്റെ അവസാന സീസണ്‍ ആയിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അവസാന ഒമ്ബതു വര്‍ഷമായി മാഞ്ചസ്റ്റര്‍ സിറ്റിയിലാണ് സില്‍വ കളിക്കുന്നത്. സിറ്റിക്ക് നാലു പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടിക്കൊടുക്കാന്‍ സില്‍വയ്ക്കായി. ഇതിനൊപ്പ രണ്ട് എഫ് എ കപ്പും നാലു ലീഗ് കപ്പും സിറ്റിയില്‍ സില്‍വ നേടിയിട്ടുണ്ട്.

Related News