Loading ...

Home sports

ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പ് : രണ്ടാം റൗണ്ടിലേക്ക് കുതിച്ച്‌ പി വി സിന്ധു

ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പിലെ രണ്ടാം റൗണ്ടിലേക്ക് കുതിച്ച്‌ ഇന്ത്യയുടെ പി.വി.സിന്ധു. മുന്‍ ഒളിമ്ബിക്സ് ജേതാവ് ചൈനയുടെ ലി ഷുയേറിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് ആദ്യ റൗണ്ട് കടന്നത്. ആദ്യ ഗെയിമില്‍ ചൈനീസ് താരം പൊരുതിയെങ്കിലും രണ്ടാം ഗെയിമില്‍ ഒരവസരം പോലും നല്‍കാതെ ചൈനീസ് താരത്തെ സിന്ധുഅനായാസം മറികടക്കുകയായിരുന്നു.സ്കോര്‍: 21-18, 21 12. നേരത്തെ നടന്ന മത്സരത്തില്‍ സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. തായ്‌ലന്‍ഡിന്‍റെ ബുസാനന്‍ ഓംഗ്ബാംറുംഗ്ഫാനാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സൈനയെ പരാജയപ്പെടുത്തിയത്. തായ്‌ലന്‍ഡ് താരത്തിനെതിരെ സൈനയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. സ്‌കോര്‍: 10-21, 17-21. പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതയാകാത്ത സൈനയ്ക്ക്, 44 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ വിജയം അസാധ്യമായിരുന്നു. സീസണിന്റെ തുടക്കത്തില്‍ ഇന്തോനേഷ്യന്‍ ഓപ്പണില്‍ മികവ് കിട്ടിയെങ്കിലും മറ്റൊരു ഫൈനലിലേക്ക് കടക്കാന്‍ ഇതുവരെ സൈനയ്ക്ക് സാധിച്ചിട്ടില്ല. സൈന പുറത്തായതോടെ ഇന്ന് ആദ്യ റൗണ്ട് കളിക്കാനിറങ്ങുന്ന സിന്ധുവിലാണ് ഇനി മെഡല്‍ പ്രതീക്ഷ.

Related News