Loading ...

Home India

അസം ഗവര്‍ണറും മുഖ്യമന്ത്രിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി

അസം ഗവര്‍ണറും മുഖ്യമന്ത്രിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. എന്‍.ആര്‍.സി നടപ്പാക്കിയതില്‍ പാളിച്ച പറ്റിയെന്ന വിമര്‍ശനം അസം ബി.ജെ.പിക്കകത്ത് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. വടക്ക് കിഴക്കന്‍ കൌണ്‍സിലിന്റെ ‌പ്ലീനറി സമ്മേളനം ഇന്നും തുടരും. ബി.ജെ.പി നേതൃത്വം നല്‍കുന്ന നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലൈന്‍സിന്റെ യോഗവും ഇന്ന് ചേരുന്നുണ്ട്.വടക്ക്, കിഴക്കന്‍ സംസ്ഥാനങ്ങളിലെ സുരക്ഷാ വിലയിരുത്തല്‍, വികസന വിഷയങ്ങള്‍ എന്നിവയാണ് രണ്ട് ദിവസമായി ചേരുന്ന പ്ലീനറി സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ കൌണ്‍സിലിന്റെ പ്ലീനറി യോഗത്തില്‍ ‌കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങും പങ്കെടുക്കുന്നുണ്ട്. രണ്ടാം ദിവസത്തെ യോഗം തുടങ്ങുന്നതിന് മുന്‍പായാണ് അമിത്ഷ അസം ഗവര്‍ണര്‍ ‌ജഗ്ദീഷ് മുഖി, മുഖ്യമന്ത്രി സര്‍ബാനന്ദ സനോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. അന്തിമ ദേശീയ പൌരത്വ പട്ടികക്കെതിരെ കടുത്ത വിമര്‍ശം അസം ബി.ജെ.പിക്കകത്ത് ഉരുണ്ടുകൂടിയ സാഹചര്യത്തില്‍ കൂടിയാണ് ഇന്നത്തെ കൂടിക്കാഴ്ച. പട്ടികയുടെ പുനഃപരിശോധന ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കുമെന്ന് നേരത്തെ ബി.ജെ.പി നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി നേതൃത്വം നല്‍കുന്ന മഹാസഖ്യമായ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ യോഗവും ഇന്ന് ചേരും.കുടിയേറ്റക്കാരായ ഒരാളും എന്‍.ആര്‍.സിയില്‍ ഇടംപിടിക്കില്ലെന്ന് ഇന്നലെ അമിത്ഷാ പറഞ്ഞിരുന്നു. വടക്ക്, കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അനുച്ഛേദം 371 ല്‍ മാറ്റം വരുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഇന്നലത്തെ പ്ലീനറി യോഗത്തില്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന പ്രത്യേക അധികാരവും ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരവും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം‌ വ്യക്തമാക്കി. ‌

Related News