Loading ...

Home sports

സ്പാനിഷ് ഇതിഹാസം കസിയസിനൊപ്പമെത്തി റാമോസ്

ചരിത്രമെഴുത്തി റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് പ്രതിരോധ താരം സെര്‍ജിയോ റാമോസ്. സ്പാനിഷ് ദേശീയ ടീമിന് വേണ്ടി ഏറ്റവുമധികം തവണ കളിച്ച താരങ്ങളിലൊരാളായി മാറി റാമോസ് ഇപ്പോള്‍. റയലിന്റെ ഇതിഹാസ താരം ഇകര്‍ കസിയസിന്റെ റെക്കോര്‍ഡിനൊപ്പമാണ് റാമോസിപ്പോളുള്ളത്. ഇരു താരങ്ങളും സ്പെയിന് വേണ്ടി 167 മത്സരങ്ങള്‍ കളിച്ചു. കസിയസിന്റെ റെക്കോര്‍ഡ് മറികടക്കുന്നതിനൊപ്പം തന്നെ സ്പെയിനിനു വേണ്ടി 200‌മത്സരങ്ങള്‍ കളിക്കുകയാണ് തന്റെ ലക്ഷ്യമെന്നും റാമോസ് മത്സരശേഷം പറഞ്ഞു. മറ്റൊരു റെക്കോര്‍ഡ് കൂടെ റാമോസിനായി കാത്തിരിക്കുന്നുണ്ട്. സ്പെയിനിന് വേണ്ടി ഏറ്റവുമധികം ഗോളടിക്കുന്ന പ്രതിരോധ താരമെന്ന റെക്കോര്‍ഡാണത്. 22 ഗോളുകളുമായി അല്‍ബര്‍ട്ടോ പസ്സരെയയാണ് ഈ നേട്ടത്തിനുടമ. 21 ഗോളുകള്‍ സ്പാനിഷ് ദേശീയ ടീമിന് വേണ്ടി നേടിക്കഴിഞ്ഞു റാമോസിപ്പോള്‍. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ജയിച്ച സ്പെയിന്‍ ഇനി നോര്‍വയേയും സ്വീഡനേയും യൂറോ യോഗ്യത മത്സരങ്ങളില്‍ നേരിടും.

Related News