Loading ...

Home India

9 ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിനായി രാഷ്ട്രപതി യാത്ര തിരിച്ചു

ന്യൂഡല്‍ഹി: 9 ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഐസ്ലാന്‍ഡിലേക്ക് യാത്ര തിരിച്ചു. ഐസ്ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, സ്ലോവേനിയ എന്നീ യൂറോപ്യന്‍ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, വിനോദ സഞ്ചാരം, ശാസ്ത്ര സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഐസ്‌ലാന്‍ഡ് പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഐസ്ലാന്‍ഡ് യൂണിവേഴ്സിറ്റിയില്‍ അദ്ദേഹം പ്രഭാഷണവും നടത്തും. സെപ്തംബര്‍ 11 നാണ് അദ്ദേഹം സ്വിറ്റ്സര്‍ലാന്റില്‍ എത്തുന്നത്. സ്വിറ്റസര്‍ലാന്റ് പ്രസിഡന്റുമായും മറ്റ് ഭരണകര്‍ത്താക്കളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡും തമ്മിലുള്ള സാമ്ബത്തിക വ്യാപാരം ബന്ധം ദൃഢമാക്കുകയാണ് കൂടിക്കാഴ്ച്ചയുടെ ലക്ഷ്യം. സെപ്തംബര്‍ 15 നാണ് രാഷ്ട്രപതി സ്ലോവേനിയയില്‍ എത്തുന്നത്. സ്ലോവേനിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയാണ് രാം നാഥ് കോവിന്ദ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്ലോവേനിയന്‍ ഭരണത്തലവനുമായി അദ്ദേഹം ചര്‍ച്ച നടത്തും.

Related News