Loading ...

Home India

മും​ബൈ​യി​ല്‍ കനത്ത മഴ, 2 ദി​വ​സ​ത്തേ​ക്ക് ജാഗ്രതാ നിര്‍ദ്ദേശം

മും​ബൈ: മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. തുടര്‍ച്ചയായുള്ള മ​ഴ​ക്കെ​ടു​തി​യി​ല്‍ 2 പേ​ര്‍‌ മ​രി​ച്ചു. ബി​എം​സി ജീ​വ​ന​ക്കാ​രാ​യ വി​ജ​യേ​ന്ദ്ര സ​ര്‍​ദാ​ര്‍ ബാ​ഗ്ദി(36), ജ​ഗ​ദീ​ഷ് പാ​ര്‍​മ​ര്‍(54) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. എന്നാല്‍ 2 ദിവസമായി തുടരുന്ന കനത്ത മഴ മും​ബൈ ന​ഗ​ര​ത്തി​ലും മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ മിക്ക ഭാഗങ്ങളിലും ജ​ന​ജീ​വി​ത​ത്തെ സാരമായി ബാ​ധി​ച്ചി​ട്ടു​ണ്ട്. കൂടാതെ, 2 ദിവസത്തേയ്ക്ക് കനത്ത മഴ തുടരുമെന്ന കാ​ലാ​വ​സ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴ മൂലം ഗതാഗതം ഗതാഗതം തടസ്സപ്പെട്ടു. നി​ര​വ​ധി ലോ​ക്ക​ല്‍ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കിയതായാണ് റിപ്പോര്‍ട്ട്. കൂടാതെ, വ്യോമഗതാഗതവും തടസ്സപ്പെട്ടിരിയ്ക്കുകയാണ്. 20 വിമാന സര്‍വീസ് റദ്ദാക്കുകയും 300 സര്‍വീസുകള്‍ വൈകിയതായുമാണ് റിപ്പോര്‍ട്ട്.

മി​തി ന​ദി ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന​തി​നാ​ല്‍ ​കു​ര്‍​ള-സ​യ​ണ്‍ ഡി​വി​ഷ​നി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് ത​ടസം നേ​രി​ടു​ന്നു​വെ​ന്ന് സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​തി​നാ​ല്‍ ലോ​ണേ​വാ​ല ഭാ​ഗ​ത്തേ​ക്ക് ഉ​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ടൂ​റി​സ്റ്റു​ക​ള്‍​ക്ക് നി‍​ര്‍​ദേ​ശം നല്‍കിയിട്ടുണ്ട്.
കനത്ത മഴയെതുടര്‍ന്ന്‍ മുന്‍ കരുതലെന്നോണം മുംബൈ, താനെ, കൊങ്കണ്‍ മേഖലകളിലെ എല്ലാ സ്കൂളുകള്‍ക്കും ജൂണിയര്‍ കോളേജുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

Related News