Loading ...

Home sports

ഒമ്ബതു മലയാളികളുമായി കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണ്‍ ടീം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണ് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ്‍ ടൂര്‍ ആരംഭിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നടക്കുന്ന പ്രീസീസണ് വേണ്ടി 33 അംഗ ടീമിനെയാണ് ഈല്‍കോ ഷറ്റോരി കൂട്ടിയിരിക്കുന്നത്. പുതിയ സൈനിംഗുകള്‍ ഉള്‍പ്പെടെ കേരള ബ്ലാസ്റ്റേഴ്സ് സീനിയര്‍ സ്ക്വാഡിലെ പ്രധാന താരങ്ങള്‍ ഒക്കെ ടീമില്‍ ഉണ്ട്. ഇന്ത്യന്‍ ക്യാമ്ബില്‍ ഉള്ള സഹല്‍, ജിങ്കന്‍ തുടങ്ങിയ താരങ്ങള്‍ പ്രീസീസണ്‍ ടൂറില്‍ വൈകി മാത്രമേ പങ്കെടുക്കുകയുള്ളൂ. നാല് ആഴ്ച ദൈര്‍ഘ്യമുള്ള പ്രീസീസണ്‍ യുഎഇയിലെ പ്രൊഫഷണല്‍ എ, ബി ഡിവിഷന്‍ ക്ലബ്ബുകള്‍ക്കെതിരെ നാല് മത്സരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് കളിക്കും. ടീം; ഗോള്‍കീപ്പര്‍;
ബിലാല്‍, രെഹ്നേഷ്, ശിബിന്‍ രാജ്, ലൊവര്‍പ്രീത്
ഡിഫന്‍ഡര്‍;
ബാസിത്, സുയിവര്‍ലൂണ്‍, റാകിപ്, ജിങ്കന്‍, ജൈറോ, ഹക്കു, ലാല്‍റുവത്താര, പ്രിതം കുമാര്‍, അബ്നീത്, ജെസ്സെല്‍, നാരായണ്‍ ഛേത്രി
മിഡ്ഫീല്‍ഡ്;
സത്യസെന്‍, കല്‍ദേര, സഹല്‍, സെയ്ദ്, ആര്‍ക്കസ്, സിഡോഞ്ച, പ്രശാന്ത്, മൗസ്തഫ, അര്‍ജുന്‍, ബൊഡോ, നര്‍സാരി, ഗൊഗോയി, ജീക്സണ്‍, സാമുവല്‍
ഫോര്‍വേഡ്;
റാഫി, രാഹുല്‍, മെസ്സി, ഒഗ്ബെചെ

Related News