Loading ...

Home sports

വിന്‍ഡീസിനെ ഇന്ത്യ എറിഞ്ഞു വീഴ്ത്തി; 257 റണ്‍സിന്റെ വമ്ബന്‍ ജയം

കിങ്സ്റ്റന്‍ : കിങ്സ്റ്റന്‍ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചു. ഇതോടെ ടെസ്റ്റ് പരമ്ബര 2-0ന് ഇന്ത്യ സ്വന്തമാക്കി. 423 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് രണ്ടാം ഇന്നിങ്സില്‍ 210 റണ്‍സിന് ഓള്‍ ഔട്ടായി. മധ്യനിരയില്‍ ഷെമാര്‍ ബ്രൂക്‌സും (44) ജെറമൈന്‍ ബ്ലാക്ക്‌വുഡും (38) പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ ഏറെ നേരം പിടിച്ചു നില്‍ക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ബുമ്രയുടെ ബൗണ്‍സര്‍ ഏറ്റ് ഡാരന്‍ ബ്രാവോ (23) പരിക്കേറ്റ് മടങ്ങിയപ്പോള്‍ ക്രിക്കറ്റിലെ പുതിയ കണ്‍കഷന്‍ നിയമപ്രകാരമാണ് ജെറമൈന്‍ ബ്ലാക്ക്‌വുഡ് കളിക്കാനിറങ്ങിയത്. റോസ്‌റ്റണ്‍ ചേസിനെ (12) ജഡേജയും ഹെറ്റ്മെയരെ (1) ഇഷാന്തും വീഴ്ത്തിയതോടെ വിന്‍ഡീസ് തകരുമെന്ന് തോന്നിച്ചുവെങ്കിലും ബ്രൂക്സ്-ബ്ലാക്ക്‌വുഡ് സംഖ്യം ഇന്ത്യന്‍ ജയം വൈകിപ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ജഡേജയും ഷമിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മ രണ്ടും ബുമ്ര ഒരു വിക്കറ്റും നേടി.

Related News