Loading ...

Home sports

രണ്ടാം ടെസ്റ്റിലും ഇന്ത്യ വിജയത്തിലേക്ക്; വിന്‍ഡീസിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് ജയപ്രതീക്ഷ. ഇന്ത്യ ഉയര്‍ത്തിയ 468 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസിന് 45 റണ്‍സെടുക്കുന്നതിനിടെ 2 വിക്കറ്റുകള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. രണ്ട് ദിവസവും എട്ട് വിക്കറ്റും ബാക്കി നില്‍ക്കെ വിന്‍ഡീസിന് ജയിക്കാന്‍ ഇനിയും 423 റണ്‍സ് കൂടി വേണം. ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 416 റണ്‍സാണെടുത്തത്. വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഇന്നിംഗ്‌സില്‍ 117 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ബുമ്രയാണ് വിന്‍ഡീസ് നിരയെ തകര്‍ത്തത്. രണ്ട് വിക്കറ്റെടുത്ത ഷമിയും ഓരോ വിക്കറ്റുകളുമായി ഇഷാന്തും ജഡേജയും ബുമ്രക്ക് മികച്ച പിന്തുണ നല്‍കി. 299 റണ്‍സ് ലീഡ് സ്വന്തമാക്കിയിട്ടും വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ രണ്ടാമിന്നിംഗ്‌സിന് ഇറങ്ങുകയായിരുന്നു. നാലിന് 168 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. രഹാനെ 64 റണ്‍സുമായും ഹനുമ വിഹാരി 53 റണ്‍സുമായും പുറത്താകാതെ നിന്നു. വിഹാരി ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു കെ എല്‍ രാഹുല്‍ വീണ്ടും പരാജയപ്പെട്ടു. 6 റണ്‍സാണ് രാഹുല്‍ എടുത്തത്. മായങ്ക് അഗര്‍വാള്‍ 4 റണ്‍സിന് മടങ്ങി. പൂജാര 27 റണ്‍സെടുത്തു. കോഹ്ലി നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് മടങ്ങി. രണ്ടാമിന്നിംഗ്‌സില്‍ വിന്‍ഡീസിന്റെ വീണ രണ്ട് വിക്കറ്റും സ്വന്തമാക്കിയത് ഷമിയാണ്. 18 റണ്‍സുമായി ബ്രാവോയും നാല് റണ്‍സുമായി ബ്രൂക്‌സുമാണ് ക്രീസില്‍

Related News