Loading ...

Home India

രാജ്യമെമ്ബാടും 75 മെഡിക്കല്‍ കോളേജുകള്‍: സുപ്രധാന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് പുതിയതായി 75 ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചുകൊണ്ട് കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തു. 2021-2022 വര്‍ഷത്തിലാണ് ഇവയുടെ നിര്‍മ്മാണം നടക്കുന്നത്. സമ്ബദ്‌വ്യവസ്ഥയ്ക്ക് പുത്തനുണര്‍വേകാനും വികസനക്കുതിപ്പിനെ മുന്നോട്ടുകൊണ്ടുപോകാനും വിപ്ലവാത്മകമായ തീരുമാനങ്ങളാണ് ഇന്നലെ കൂടിയ കേന്ദ്രമന്ത്രിസഭ എടുത്തിരിയ്ക്കുന്നത്. 24000 കോടി രൂപയാണ് ഈ പുതിയ എഴുപത്തഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്കായി മന്ത്രിസഭായോഗം വകയിരുത്തിയിരിയ്ക്കുന്നത്. പതിനയ്യായിരം പുതിയ ഡോക്ടര്‍മാരുള്‍പ്പെടെ ലക്ഷക്കണക്കിനു തൊഴിലുകള്‍ നേരിട്ടും അല്ലാതേയും ഈ മെഡിക്കല്‍ കോളേജുകള്‍ നല്‍കുമെന്നും രാജ്യത്തിന്റെ ആരോഗ്യപരിരക്ഷയില്‍ വന്‍ കുതിച്ചുകയറ്റമാകും ഈ മെഡിക്കല്‍ കോളേജുകള്‍ വഴി ഉണ്ടാവുകയെന്നും വിദഗ്ധര്‍ അറിയിച്ചു. നിലവില്‍ മെഡിക്കല്‍ക്കോളേജുകള്‍ ഇല്ലാത്ത ജില്ലകളിലെ ഇരുനൂറ് കിടക്കകളെങ്കിലും ഉള്ള ജില്ലാ ആശുപത്രികളോടനുബന്ധിച്ചാവും പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിയ്ക്കുക. ഇതിനു മുന്‍പ് ആദ്യഘട്ടമായി 58 മെഡിക്കല്‍ക്കോളേജുകളും രണ്ടാം ഘട്ടമായി 24 മെഡിക്കല്‍ കോളേജുകളും അനുവദിച്ചിരുന്നു. ഈ എഴുപത്തഞ്ച് മെഡിക്കല്‍ കോളേജുകള്‍ മൂന്നാം ഘട്ടമായാണ് അനുവദിയ്ക്കുന്നത്. അതായത് മൂന്നുഘട്ടത്തിലുമായി 157 മെഡിക്കല്‍ കോളേജുകളാവും പുതിയതായി വരുന്ന വര്‍ഷങ്ങളില്‍ തുടങ്ങുന്നത്. രാജ്യത്ത് പുതിയതായി 15700 എം ബി ബി എസ് സീറ്റുകള്‍ കൂടി ഇതോടെ ലഭ്യമാകും പ്രധാനമന്ത്രി നരേന്ദ്രമോദി തലവനായ സാമ്ബത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ കമ്മിറ്റിയാണ് [Cabinet Committee on Economic Affairs (CCEA)] ബുധനാഴ്ച ഈ തീരുമാനങ്ങളെടുത്തത്. ദുരന്തങ്ങളെ അതിജീവിയ്ക്കാന്‍ കഴിയുന്ന പശ്ചാത്തലസൌകര്യങ്ങളൊരുക്കുന്നതിനായി അന്താരാഷ്ട്ര കൂട്ടായ്മയുണ്ടാക്കാനും സെപ്റ്റംബര്‍ 23നു നടക്കുന്ന ഐക്യരാഷ്ട്രസഭ കാലാവസ്ഥാ ഉച്ചകോടിയില്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിയ്ക്കുകയും ചെയ്യും. ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയുടെ കുതിച്ചുചാട്ടത്തിനായി വന്‍ പദ്ധതികളാണ് ബുധനാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിച്ചത്.

Related News