Loading ...

Home sports

ഗോളടിയില്‍ നാഴികക്കല്ല് പിന്നിട്ട് അഗ്വേറൊ

പ്രീമിയര്‍ ലീഗില്‍ ബൗണ്‍മൗത്തിനോട് ഇരട്ട ഗോള്‍ നേടിയതോടെ ഗോളടിയില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്വേറൊ. ഇന്നലെ നേടിയ ഗോളോടെ രാജ്യത്തിനും ക്ലബ്ബിനും വേണ്ടി 400 ഗോളുകള്‍ എന്ന ചരിത്ര നേട്ടമാണ് അഗ്വേറൊ സ്വന്തമാക്കിയത്. ഇന്നലെ നേടിയ ഇരട്ട ഗോളോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി അഗ്വേറൊ നേടിയ ഗോളുകളുടെ എണ്ണം 235 ആയി. 31കാരനായ അഗ്വേറൊ സ്പാനിഷ് ക്ലബായ ഇന്‍ഡിപെന്‍ഡിനെയെന്റെക്ക് വേണ്ടി 23 ഗോളുകളും അത്ലറ്റികോ മാഡ്രിഡിന് വേണ്ടി 101 ഗോളുകളും അര്‍ജന്റീനക്ക് വേണ്ടി 41 തവണയും അഗ്വേറൊ ഗോള്‍ നേടിയിട്ടുണ്ട്. 2006ല്‍ ഇന്‍ഡിപെന്‍ഡിനെയെന്റെക്ക് വേണ്ടി കളിയാരംഭിച്ച അഗ്വേറൊ ആ വര്‍ഷം തന്നെ അത്ലറ്റികോ മാഡ്രിഡില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് 2011ലാണ് അഗ്വേറൊ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തുന്നത്.

Related News