Loading ...

Home sports

തകര്‍പ്പന്‍ റെക്കോര്‍ഡിനരികെ ജഡേജ‌ ; വീഴ്ത്തേണ്ടത് 8 വിക്കറ്റുകള്‍ കൂടി.

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ന് ആരംഭിക്കാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്ബരയ്ക്കിറങ്ങുമ്ബോള്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയെ കാത്തിരിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിലെ തകര്‍പ്പന്‍ നേട്ടങ്ങളിലൊന്ന്. പരമ്ബരയില്‍ എട്ട് വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റുകള്‍ തികയ്ക്കുന്ന ഇടം കൈയ്യന്‍ സ്പിന്നറെന്ന നേട്ടം ജഡേജയുടെ പേരിലാകും. നിലവില്‍ ലങ്കന്‍ ഇതിഹാസ സ്പിന്നര്‍ രംഗന ഹെറാത്തിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. നിലവില്‍ 41 ടെസ്റ്റുകളില്‍ നിന്ന് 192 വിക്കറ്റുകളാണ് ജഡേജയുടെ സമ്ബാദ്യം. 47 ടെസ്റ്റുകളില്‍ 200 വിക്കറ്റുകള്‍ തികച്ച ലങ്കന്‍ സ്പിന്നര്‍ രംഗന ഹെറാത്താണ് നിലവില്‍ ഏറ്റവും വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ചിട്ടുള്ളത്. വിന്‍ഡീസിനെതിരായ രണ്ട് മത്സര ടി20 പരമ്ബരയില്‍ 8 വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞാല്‍ ജഡേജയ്ക്ക് ഇക്കാര്യത്തില്‍ ഹെറാത്തിനെ പിന്തള്ളി ഒന്നാമതെത്താം. അതേ സമയം 8 വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ തികയ്ക്കുന്ന പത്താം ഇന്ത്യന്‍ ബോളറായും ജഡേജ മാറും. വെറും 37 മത്സരങ്ങളില്‍ നിന്ന് 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ രവിചന്ദ്രന്‍ അശ്വിനാണ് അതിവേഗം 200 വിക്കറ്റുകളെടുത്ത ഇന്ത്യന്‍ ടെസ്റ്റ് താരങ്ങളില്‍ ഒന്നാമത്. ഇക്കാര്യത്തില്‍ അശ്വിന് പിന്നില്‍ രണ്ടാമതെത്താനുള്ള അവസരം കൂടിയാണ് വിന്‍ഡീസിനെതിരായ പരമ്ബരയില്‍ ജഡേജയെ കാത്തിരിക്കുന്നത്.

Related News