Loading ...

Home sports

ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് മൂന്നാം ആഷസ് ടെസ്റ്റില്‍ നിന്നു പുറത്ത്

ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറേറ്റ് പരിക്കു പറ്റിയ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് മൂന്നാം ടെസ്റ്റില്‍ നിന്നു പുറത്ത്. മൂന്നാം ടെസ്റ്റില്‍ സ്മിത്ത് കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചിട്ടുണ്ട്.
രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ ജോഫ്രയുടെ ബൗണ്‍സര്‍ കഴുത്തിലിടിച്ചാണ് സ്മിത്തിനു പരിക്ക് പറ്റിയത്. ബൗണ്‍സറേറ്റ് നിലത്തു വീണ അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി പുറത്തു പോയിരുന്നു. പിന്നീട് തിരിച്ചു വന്നെങ്കിലും 92 റണ്‍സെടുത്ത് ഔട്ടായി. രണ്ടാം ഇന്നിംഗ്സില്‍ സ്മിത്തിനു പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി മാര്‍നസ് ലെബുഷാനെ ഇറങ്ങി റെക്കോര്‍ഡിട്ടിരുന്നു. ആഷസില്‍ ഗംഭീര ഫോമിലാണ് സ്മിത്ത്. ആദ്യ ടെസ്റ്റിന്‍്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടിയ അദ്ദേഹം രണ്ടാം ടെസ്റ്റിന്‍്റെ ആദ്യ ഇന്നിംഗ്സില്‍ 92 രണ്‍സെടുത്തിരുന്നു. ആദ്യ മത്സരത്തില്‍ ഓസീസിനെ ജയിപ്പിച്ചത് സ്മിത്തിന്‍്റെ ഇന്നിംഗ്സുകളായിരുന്നു. സ്മിത്ത് പരിക്കേറ്റു പുറത്ത് പോകുന്നത് ഓസീസിനു ക്ഷീണമാകും.

Related News