Loading ...

Home sports

ത്രിദിന പരിശീലന മത്സരം ; ഇന്ത്യയ്ക്കു സമനില

വെസ്റ്റ്‌ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഇലവനെതിരായ മൂന്നുദിന പരിശീലന മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിഗ്‌സില്‍ ഇന്ത്യ 188 റണ്‍സിന് അഞ്ചു വിക്കറ്റ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയതു. 64 റണ്‍സെടുത്ത ഹനുമ വിഹാരിയും 54 റണ്‍സെടുത്ത അജിങ്ക്യരാഹനെയുമാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവത്. 305 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 3 വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്ബോള്‍ കളി അവസാനിപ്പിക്കുകയായിരുന്നു. ജറെമി(19), ഹോഡ്ജ് (4) ബ്രാന്‍ഡന്‍ (14) എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റ് ഇന്‍ഡീസിനു നഷ്ടമായത്. ബുമ്ര, അശ്വിന്‍ ജഡേജ എന്നിവരാണ് ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്ബരയ്ക്ക് വ്യാഴാഴ്ചയാണ് തുടക്കമാവുക. ഈ മാസം മുപ്പതിനാണ് രണ്ടാം ടെസ്റ്റ്. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ ഭാഗം കൂടിയാണ് ടെസ്റ്റുകള്‍ എന്ന പ്രത്യേകതയും ഉണ്ട്.

Related News