Loading ...

Home USA

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 26 മുതല്‍ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിക്കുന്നു.

ഹൂസ്റ്റണ്‍: സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും   ചിന്തകനുമായ വെരി. റവ. à´«à´¾. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പായുടെ ദൈവവചനപ്രഘോഷണം ശ്രവിക്കുവാന്‍ ഹൂസ്റ്റണ്‍ നിവാസികള്‍ക്ക് അവസരം ഒരുങ്ങുന്നു.

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 26,27 (തിങ്കള്‍,ചൊവ്വ)   തീയതികളില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് ( 12803, Sugar Ridge Blvd, Stafford,TX 77477) നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വന്‍ഷണില്‍ വെരി.റവ.à´«à´¾. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പാ തിരുവചനപ്രഘോഷണം നടത്തും. 

വൈകിട്ട് 6 മുതല്‍ 9 വരെ നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.

സ്വതസിദ്ധമായ ശൈലിയില്‍ ദൈവചനത്തിന്റെ ആഴമേറിയ മര്‍മ്മങ്ങള്‍ ലോകമെങ്ങും പ്രഘോഷിച്ചു കൊണ്ടിരിക്കുന്ന ഈ വൈദികശ്രേഷ്ഠന്റെ പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നതിനും കണ്‍വന്‍ഷന്‍ യോഗങ്ങള്‍ അനുഗ്രഹകരമാക്കി തീര്‍ക്കുന്നതിനും ജാതിമത ഭേദമെന്യേ ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കണ്‍വന്‍ഷന്‍ യോഗങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

വെരി.റവ.à´«à´¾. സഖറിയാ പുന്നൂസ് കോറോപ്പിസ്‌കോപ്പ  7135018861
റവ. à´«à´¾. ഐസക് ബി.പ്രകാശ്  832 997 9788
അനൂപ് ചെറുകാട്ടൂര്‍  727 255 3650

Related News