Loading ...

Home sports

ശ്രേയസ്‌ അയ്യരെ നാലാം നമ്ബറില്‍ ഇറക്കണമെന്ന്‌ സുനില്‍ ഗാവസ്‌കര്‍

ലോകകപ്പില്‍ ഉള്‍പ്പെടെ കുറച്ചു കാലങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അലട്ടുന്ന ഒരു പ്രശ്‌നമാണ് നാലാം നമ്ബര്‍ ബാറ്റ്സ്മാന്‍. പലരും ഈ നമ്ബറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയെങ്കിലും നിരാശ ആയിരുന്നു ഫലം. എന്നാല്‍ നാലാം നമ്ബറില്‍ ശ്രേയസ്‌ അയ്യരെ ഇറക്കണമെന്ന നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് സുനില്‍ ഗാവസ്‌കര്‍. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ അഞ്ചാമനായി ഇറങ്ങിയ ശ്രേയസ്‌ മികച്ച ബാറ്റിംഗ് ആണ് കാഴ്ചവെച്ചത്. നാലാമനായി ഇറങ്ങിയ പന്ത് പെട്ടെന്ന് തന്നെ പുറത്തായി. മികച്ച ബാറ്റിംഗ് നടത്തിയ ശ്രേയസ്‌ അയ്യരെ നാലാം സ്ഥാനത്ത് ഇറക്കണമെന്നാണ് ഗാവസ്‌കര്‍ പറയുന്നത്. പന്തിനേക്കാള്‍ മികച്ച പ്രകടനമാണ് അയ്യര്‍ കാഴ്ചവെച്ചത് അതിനാല്‍ അയ്യരെ നാലാമനായി ഇറക്കുന്നതെന്‍ നല്ലതെന്ന് ഗാവസ്‌കര്‍ പറഞ്ഞു. ഇന്ത്യയുടെ ഓപ്പണര്‍ മാറും, കോഹിലിയും നാല്‍പ്പത് ഓവര്‍ വരെ നിന്ന് കളിക്കുകയാണെങ്കില്‍ നാലാമനായി പന്തിനെ ഇറക്കുന്നതാണ് നല്ലത്. പന്ത് അടിച്ചു കളിച്ചോളും. എന്നാല്‍ ഓപ്പണര്‍മാരും, കോഹിലിയും നേരത്തെ പുറത്തായാല്‍ പന്തിന് പകരം ശ്രേയസ്‌ അയ്യരെ നാലാം നമ്ബറില്‍ ഇറക്കുന്നതാണ് നല്ലതെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. .

Related News