Loading ...

Home Africa

സണ്ണി സ്റ്റീഫന്‍ സമാധാന സന്ദേശവുമായി സൌത്ത് ആഫ്രിക്കയിലും, യു കെ യിലും, യു എ ഇ യിലും

കേപ്ടൌണ്‍: ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍ ലോകപ്രശസ്ത കുടുംബപ്രേഷിതനും ഫാമിലി കൌണ്‍സിലറും വചനപ്രഘോഷകനും ജീവകാരുണ്യ പ്രവര്‍ത്തകനും ദി വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം നോമ്പുകാലത്തോടനുബന്ധിച്ചു സൌത്ത് ആഫ്രിക്കയിലും യുകെ യിലും യുഎഇ യിലുമുള്ള വിവിധ ദേവാലയങ്ങളില്‍ 2016 ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 20 വരെ നടത്തപ്പെടുന്നു.

  വിവിധ ധ്യാനരീതികളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യന്‍റെ പ്രായോഗിക ജീവിത പ്രശ്നങ്ങള്‍, പ്രാര്‍ത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവും ആത്മീയ സന്തോഷവും നേടി മാതൃകാജീവിതത്തിലൂടെ തലമുറകള്‍ക്ക് നന്മ പകര്‍ന്നു നല്‍കാമെന്നു തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും 33 വര്‍ഷത്തെ കൌണ്‍സിലിംഗ് അനുഭവങ്ങളും പങ്കുവച്ച് സണ്ണി സ്റ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വ്വും പ്രാര്‍ഥനാജീവിതത്തിനു ആഴവും നല്‍കുന്നതാണെന്ന് വേള്‍ഡ് പീസ്‌ മിഷന്‍റെ സ്പിരിച്വല്‍ ഡയറക്ടര്‍ à´«à´¾:ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു.

2016 ഫെബ്രുവരി 4 മുതല്‍ 7 വരെ കേപ്ടൌണ്‍, 9 മുതല്‍ 11 വരെ നെല്‍സ്പ്രിട്ട്, 12 നു പ്രിട്ടോറിയ, 13 & 14 ജോഹന്നസ്ബര്‍ഗ്, 19 നു ഡര്‍ബന്‍, 20 നു പീറ്റര്‍മാരിറ്റ്സ്ബര്‍ഗ്, 21 നു കൊക്ക്സ്റ്റാട്, 22 മുതല്‍ 27 വരെ ഉംറ്റാറ്റ,
തുടര്‍ന്നു മാര്‍ച്ച് 1 മുതല്‍ 15 വരെ ലണ്ടനിലും ലിവര്‍പൂളിലും മാന്‍ജെസ്റ്റ്റിലും ശുശ്രൂഷകള്‍ നല്‍കും. മാര്‍ച്ചു 16 മുതല്‍ 18 വരെ അബുദാബിയിലും 19, 20 തിയതികളില്‍ ഷാര്‍ജയിലും നോമ്പുകാല ധ്യാനം നടത്തുന്നുണ്ട്.


സണ്ണി സ്റ്റീഫനുമായി കൌണ്‍സിലിംഗിനു സൌകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജിജ്ജു (സൌത്ത് ആഫ്രിക്ക) – +27 730 735 735
റെജി പോള്‍  ( യു.കെ ) +44 772 303 5457
ജോസ് ചേലച്ചുവട്ടില്‍ ( യു.കെ ) - +44 789 781 6039
ജിജ്ജു ജോസ് ( ദുബായ് ) - +971 506 355 482
Email:  worldpeacemissioncouncil@gmail.com
റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Related News