Loading ...

Home Africa

ഇസ്രായേലിന് നിരീക്ഷണ പദവി നല്‍കാനുള്ള തീരുമാനം റദ്ദാക്കി ആഫ്രിക്കന്‍ യൂണിയൻ

കേപ്ടൗണ്‍: ഇസ്രായേലിന് നിരീക്ഷണ പദവി നല്‍കാനുള്ള തീരുമാനം റദ്ദാക്കി ആഫ്രിക്കന്‍ യൂണിയന്‍. യൂണിയനില്‍ അംഗങ്ങള്‍ക്കിടയി​ല്‍ ഇതേക്കുറിച്ച്‌ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.ആറംഗ കമ്മിറ്റിയെയാണ് വിഷയം പഠിക്കാന്‍ നിയോഗിച്ചിരുന്നത്.

കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ആഫ്രിക്കന്‍ യൂണിയന്‍ കമീഷന്‍ തലവനായ മൗസ ഫകി മഹമത് ഇസ്രായേലിന് നിരീക്ഷണ പദവി അനുവദിക്കാന്‍ തയാറായത്. യൂനിയനിലെ അംഗങ്ങളോട് അഭിപ്രായം ചോദിക്കാതെയായിരുന്നു തീരുമാനം. തുടര്‍ന്ന് ദക്ഷിണാഫ്രിക്ക, ഈജിപ്ത്, അല്‍ജീരിയ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനെതിരെ രംഗത്തുവന്നു.

Related News