Loading ...

Home Africa

ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൊടുംപട്ടിണിയി​​ലേക്കെന്ന് റിപ്പോർട്ടുകൾ

മൊഗാദിശു: ഹോണ്‍ ഓഫ് ആഫ്രിക്ക 1981നു ശേഷമുള്ള കടുത്ത വരള്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ജിബൂട്ടി, എറിത്രിയ, ഇത്യോപ്യ, സൊമാലിയ തുടങ്ങിയവ ഉള്‍പ്പെട്ട മേഖലയാണ് ഹോണ്‍ ഓഫ് ആഫ്രിക്ക.

1.3 കോടി ജനങ്ങള്‍ കടുത്ത പട്ടിണിയിലാണ്.ദശാബ്ദത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് മേഖല അഭിമുഖീകരിക്കുന്നതെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമും വ്യക്തമാക്കിയിരുന്നു. വരള്‍ച്ചയെ നേരിടാന്‍ 32.7 കോടി രൂപയോളം ആവശ്യമുണ്ട്. തുടര്‍ച്ചയായി മൂന്നുമഴക്കാലങ്ങളാണ് മേഖലക്ക് നഷ്ടമായത്. 2011ല്‍ സൊമാലിയയിലുണ്ടായ കടുത്ത വരള്‍ച്ചയില്‍ രണ്ടരലക്ഷം ആളുകളാണ് പട്ടിണിമൂലം മരിച്ചത്.

Related News