Loading ...

Home Africa

ദേശീയ സുരക്ഷക്ക് വലിയ ഭീഷണിയുള്ളതായി കോംഗോ സര്‍ക്കാര്‍

കിന്‍ഷാസ: ദേശീയ സുരക്ഷക്ക് വലിയ ഭീഷണിയുള്ളതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി കോംഗോ സര്‍ക്കാര്‍. ദേശീയ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്താണ് പ്രസിഡന്‍റ് ഫെലിക്സ് ഷിസേകേദിയുടെ വക്താവ് ഇക്കാര്യം അറിയിച്ചത്.രാജ്യത്ത് അട്ടിമറിശ്രമം പരാജയ​പ്പെടുത്തിയതിനു ശേഷം നടക്കുന്ന ആദ്യ ഔദ്യോഗികപ്രതികരണമാണിത്. അട്ടിമറിശ്രമത്തെ കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്നും വക്താവ് തര്‍കീസ് കസോംഗോ വിമ വ്യക്തമാക്കി. ജനാധിപത്യത്തെ അസ്ഥിരമാക്കാനുള്ള ശ്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രസിഡന്‍റി​ന്‍റെ സുരക്ഷ ഉപദേഷ്ടാവ് ഫ്രാങ്കോയ്സ് ബേയയെ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

Related News