Loading ...

Home Africa

ആഫ്രിക്കയില്‍ ഗോതമ്പ് ക്ഷാമം; പട്ടിണിഭീതി

നൈ​റോ​ബി: കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളാ​യ കെ​നി​യ, ഉ​ഗാ​ണ്ട, ടാ​ന്‍​സാ​നി​യ എ​ന്നി​വ ധാ​ന്യ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത് റ​ഷ്യ​യി​ലും യു​ക്രെ​യ്നി​ലും നി​ന്നാ​ണ്.യു​ദ്ധ​ത്തി​ന്‍റെ ഫ​ല​മാ​യി ധാ​ന്യ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി നി​ല​യ്ക്കു​ക​യും വി​ല കൂ​ടു​ക​യും ചെ​യ്ത​തി​നാ​ല്‍ ആ ​രാ​ജ്യ​ങ്ങ​ളി​ല്‍ പ​ട്ടി​ണി​യു​ണ്ടാ​കു​മോ എ​ന്ന ഭ​യം ആ​ളി​ക്ക​ത്തു​ക​യാ​ണ്.

ദാ​രി​ദ്ര്യ​ത്തോ​ടൊ​പ്പം ഇ​ക്ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ലെ വ​ര​ള്‍​ച്ച​യും മ​ഴ​ക്കു​റ​വും സ്ഥി​തി വ​ഷ​ളാ​ക്കി. കൃ​ഷി​ക​ള്‍ ന​ശി​ച്ചു. എ​ത്യോ​പ്യ, കെ​നി​യ, സോ​മാ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ അ​വ​സ്ഥ വ​ള​രെ ശോ​ച​നീ​യ​മാ​ണെ​ന്ന് ലോ​ക​ഭ​ക്ഷ്യ സം​ഘ​ട​ന​യു​ടെ കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ ത​ല​വ​നാ​യ മി​ഖാ​യേ​ല്‍ ഡ​ണ്‍​ഫോ​ര്‍​ഡ് പ​റ​ഞ്ഞു. ജി​ബു​ട്ടി ന​ഗ​ര​ത്തി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. 13 ദ​ശ​ല​ക്ഷം ആ​ളു​ക​ളെ പ​ട്ടി​ണി നേ​രി​ട്ടു ബാ​ധി​ച്ചി​രി​ക്കു​ന്നു.

കെ​നി​യ 80 ശ​ത​മാ​നം ധാ​ന്യ​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ്. യു​ക്രെ​യ്നി​ല്‍​നി​ന്നു​ള്ള ഗോ​ത​ന്പും ചോ​ള​വു​മാ​ണ് അ​തി​ല്‍ പ്ര​ധാ​നം. ഇ​റ​ക്കു​മ​തി നി​ല​ച്ച​തും ഒ​പ്പം എ​ണ്ണ​വി​ല കൂ​ടി​യ​തും ആ​ഫ്രി​ക്ക​യെ വ​ന്‍ ദു​ര​ന്ത​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​മോ എ​ന്ന് നി​രീ​ക്ഷ​ക​ര്‍ ഭ​യ​പ്പെ​ടു​ന്നു.

Related News