Loading ...

Home Africa

ദക്ഷിണാഫ്രിക്കയിലെ സീനിയര്‍ സെക്കണ്ടറി പരീക്ഷയില്‍ മലയാളിയായ ഗായത്രി സുരേഷ് ഉന്നത വിജയം നേടി.

ഉംറ്റാറ്റ: ദക്ഷിണാഫ്രിക്കയിലെ ഈ വര്‍ഷത്തെ സീനിയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഈസേ്ററന്‍ കേപ്പ് പ്രവിശ്യയില്‍പെട്ട ഉംറ്റാറ്റയില്‍ നിന്നു ഒന്നാം സ്ഥാനം മലയാളിയായ ഗായത്രി സുരേഷിനു ലഭിച്ചു.

ഈസ്റ്റ്ലണ്ടനില്‍ വച്ചു നടന്ന വര്‍ണാഭമായ ചടങ്ങില്‍ വച്ച് സ്കോളര്‍ഷിപ്‌ അവാര്‍ഡും ട്രോഫിയും പ്രിമിയറും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും ചേര്‍ന്നു സമ്മാനിച്ചു.
വൈദ്യശാസ്ത്രത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഗായത്രി ഈ മാസാവസാനം യുണിവേര്‍സിറ്റി ഓഫ് കേപ്ടൌണില്‍ ചേരുകയാണ്.
ആറു വര്‍ഷം ദൈര്‍ഘ്യമേറിയ ഗായത്രിയുടെ വിദ്യാഭ്യാസ ചിലവുകള്‍ മുഴുവന്‍ വിദ്യാഭ്യാസ വകുപ്പാണ് വഹിക്കുന്നത്.

ഉംറ്റാറ്റ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ ഗായത്രി കായംകുളം കൃഷ്ണപുരം സ്വദേശിയായ ശ്രീ. സുരേഷ്കുമാറിന്‍റെയും ശ്രീമതി ബിന്ദുവിന്‍റെയും ഏക മകളാണ്. ശ്രീ. സുരേഷ്കുമാര്‍ വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യുട്ടി ചീഫ്‌ എഡ്യുക്കേഷന്‍ സ്പെഷ്യലിസ്റ്റായും ബിന്ദു സീനിയര്‍ ടീച്ചറായും പ്രവര്‍ത്തിക്കുന്നു.

ഗായത്രിയോടൊപ്പം, സഹപാഠിയും ഉത്തമസുഹൃത്തുമായ അനുഷാ അലക്സിനും പഠിച്ച ഏഴ് വിഷയങ്ങളിലും ഡിസ്ടിങ്ങ്ഷന്‍ ലഭിച്ചത് ചരിത്ര നേട്ടമായി. കൂടാതെ അനുഷ ഉംറ്റാറ്റ ഹൈസ്കൂളിലെ ഡക്സ്‌ സ്കോളറും മെട്രിക് ഓണേഴ്സും ഒരുമിച്ചു നേടുന്ന ആദ്യ മലയാളിയുമായി. ഇതേ സ്കൂളിലെ അദ്ധ്യാപകനായ പാലാ തണ്ണിപ്പാറ അനില്‍ അലക്സിന്‍റെയും മുന്‍ അദ്ധ്യാപിക ജോജിയുടെയും സീമന്തപുത്രിയാണ് അനുഷ.

Related News