Loading ...

Home India

സുഷമ സ്വരാജിന്‍റെ മരണത്തില്‍ അനുശോചിച്ച്‌ കോണ്‍ഗ്രസ് : പാര്‍ട്ടിക്ക് അതീതമായി സൗഹൃദം സൂക്ഷിച്ച വ്യക്തിയെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: അന്തരിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജിന് ആദരാജ്ഞലി അര്‍പ്പിച്ച്‌ കോണ്‍ഗ്രസ്. സുഷമ സ്വരാജിന്‍റെ മരണം ഏറെ വേദനിപ്പിക്കുന്നു. കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ദു:ഖം പങ്കിടുന്നുവെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
പാര്‍ട്ടിയ്ക്കപ്പുറം സൗഹൃദ ബന്ധങ്ങള്‍ സൂക്ഷിച്ച വ്യക്തിയാണ് സുഷമ സ്വരാജെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രഗത്ഭയായ പ്രാസംഗികയും അസാധാരണ പാര്‍ലമെന്‍റേറിയയും ആയിരുന്നു. അസാധാരണ രാഷ്ട്രീയ നേതാവായിരുന്ന സുഷമാജിയുടെ മരണം ഞെട്ടലോടെയാണ് ശ്രവിച്ചതെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Related News