Loading ...

Home sports

സ്റ്റീവ് സ്മിത്തിനെ പ്രശംസകൊണ്ട് മൂടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച സ്റ്റീവ് സ്മിത്തിനെ അഭിനന്ദിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തന്റെ ട്വിറ്റെര്‍ അക്കൗണ്ടിലൂടെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്റ്റീവ് സ്മിത്തിനെ അഭിനന്ദിച്ച്‌ രംഗത്തെത്തിയത്. സ്റ്റീവ് സ്മിത്ത് നന്നായി കളിച്ചുവെന്നും ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് ഉജ്ജ്വലമാക്കിയെന്നുമാണ് സച്ചിന്‍ പറഞ്ഞത്.
ബൗള്‍ ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട വിലക്ക് കഴിഞ്ഞതിന് ശേഷമുള്ള സ്റ്റീവ് സ്മിത്തിന്റെആദ്യ ടെസ്റ്റ് ആയിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ആഷസ് ടെസ്റ്റ്. രണ്ടു ഇന്നിങ്സിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് ആണ് ആദ്യ ആഷസ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ വിജയം ഉറപ്പിച്ചത്. ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 8 വിക്കറ്റിന്‌ 122 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുമ്ബോഴാണ് വാലറ്റത്തെ കൂട്ടുപിടിച്ച്‌ സ്മിത്ത് ഓസ്‌ട്രേലിയക്ക് ആദ്യ ഇന്നിങ്സില്‍ മികച്ച സ്കോര്‍ നേടി കൊടുത്തത്. ആദ്യ ഇന്നിഗ്‌സില്‍ 144 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 142 റണ്‍സുമാണ് സ്മിത്ത് നേടിയത്. മത്സരത്തില്‍ 251 റണ്‍സിനാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച്‌ ആദ്യ ആഷസ് ടെസ്റ്റ് സ്വന്തമാക്കിയത്. ആഷസിന്റെ ഒരു ടെസ്റ്റില്‍ രണ്ടു ഇന്നിങ്സിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരം മാത്രമാണ് സ്റ്റീവ് സ്മിത്ത്. ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത നാഥന്‍ ലയണിന്റെ പ്രകടനത്തെയും സച്ചിന്‍ അഭിനന്ദിച്ചു. രണ്ടാം ഇന്നിങ്സിലെ 6 വിക്കറ്റ് അടക്കം ലയണ്‍ മത്സരത്തില്‍ 9 വിക്കറ്റും സ്വന്തമാക്കിയിരുന്നു.

Related News