Loading ...

Home sports

ആരാധക പിന്തുണയില്‍ റെക്കോഡിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബ്ബ് എന്ന നേട്ടം സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലെ ഫോളോവേഴ്സിന്റെ എണ്ണം 10 ലക്ഷം കടന്നു. ഇതാദ്യമായാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഒടു ടീമിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 10 ലക്ഷം കടക്കുന്നത്. 2014 മെയ് 14-ന് രൂപംകൊണ്ട കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പിന്തുടരുന്നത് 3.9 ദശലക്ഷം പേരാണ്. മാത്രമല്ല ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഞ്ചാമത്തെ ഫുട്‌ബോള്‍ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. ചില ഐ.പി.എല്‍ ടീമുകളേക്കാള്‍ ആരാധകരുണ്ട് കേരള ബ്ലാസ്റ്റേഴ്സിന് എന്നത് ക്ലബിനുള്ള മികച്ച പിന്തുണ വ്യക്തമാക്കുന്നു. ഐ.എസ്.എല്ലിലെ മൊത്തം കാഴ്ചക്കാരില്‍ 45 ശതമാനവും ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ക്കാനുള്ളത്. കേരളത്തിലെ ഏറ്റവും അധികം ആളുകള്‍ കണ്ടിട്ടുള്ള ആദ്യം പത്തു പരിപാടികളില്‍ സ്ഥിരമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ ഉള്‍പ്പെടുന്നുണ്ട്. ഏറ്റവും അധികം ആരാധകര്‍ സ്റ്റേഡിയത്തില്‍ തിങ്ങികൂടുന്ന 10 യൂറോപ്പ് ഇതര ടീമുകളില്‍ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ശരാശരി 40000 ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാനായി എത്തുന്നത്. 2018-ലെ 'ഐ.എസ്.എല്‍ ബെസ്റ്റ് പിച്ച്‌ ഓഫ് ദി ഇയര്‍ പുരസ്‌കാരവും' ബ്ലാസ്റ്റേഴ്‌സിനായിരുന്നു.

Related News