Loading ...

Home sports

ഡേവിഡ് ബ്രൂക്സിന് പരിക്ക്, മൂന്ന് മാസത്തോളം പുറത്ത്

പ്രീമിയര്‍ ലീഗ് ക്ലബായ എ ഫ് സി ബൗണ്മതിന് സീസണ്‍ തുടങ്ങും മുമ്ബ് തന്നെ തിരിച്ചടി. ബൗണ്മതിന്റെ മിഡ്ഫീല്‍ഡര്‍ ഡേവിഡ് ബ്രൂക്സിനേറ്റ പരിക്കാണ് ബൗണ്മതിന് വിനയായിരിക്കുന്നത്. താരത്തിന് ഏറ്റ പരിക്ക് സാരമുള്ളതാണെന്ന് ക്ലബ് അറിയിച്ചു. ബ്രൂക്സ് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വരും. മൂന്ന് മാസത്തോളം താരത്തിന് വിശ്രമവും വേണ്ടി വരും. കഴിഞ്ഞ സീസണില്‍ ആയിരുന്നു ബ്രൂക്സ് ബൗണ്മതില്‍ എത്തിയത്. കഴിഞ്ഞ സീസണില്‍ ബൗണ്മതിന്റെ പ്രധാന താരങ്ങളില്‍ ഒന്നായിരുന്നു ബ്രൂക്സ്. ക്ലബിനായി ഏഴു ഗോളുകള്‍ താരം നേടിയിരുന്നു. ബ്രൂക്സിന്റെ അഭാവം ഈ സീസണ്‍ തുടക്കത്തില്‍ ബൗണ്മതിന് വലിയ ക്ഷീണമാകും നല്‍കുക.

Related News