Loading ...

Home USA

സീറോ മലബാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു

ഹൂസ്റ്റണ്‍: ഒരു വര്‍ഷത്തിലേറെയായി  അമേരിക്കയിലെ സീറോ മലബാര്‍ സമൂഹം കാത്തിരുന്ന ഏഴാമത് സീറോ മലബാര്‍ കണ്‍വന്‍ഷനു ഹൂസ്റ്റണില്‍ തുടക്കമായി. കണ്‍വന്‍ഷന്‍ നടക്കുന്ന ഹൂസ്റ്റണ്‍ ഹില്‍ട്ടണ്‍ അമേരിക്കസിലെ പ്രത്യകം തയ്യാറാക്കിയ ഓഡിറ്റോറിയത്തില്‍ ദിവ്യബലിയോടെ കണ്‍വെന്‍ഷനു തുടക്കമായി. തുടര്‍ന്ന് നടന്ന  കണ്‍വന്‍ഷന്‍  കര്‍ദിനാള്  ആലഞ്ചേരി ഉദ്ഘാടന സന്ദേശം നല്‍കുകയും തിരി തെളിച്ചു ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.
           à´Žà´¨àµà´±àµ† കര്‍ത്താവേ എന്റെ ദൈവമേ എന്ന് വിശ്വാസം ഏറ്റുപറഞ്ഞ മാര്‍ത്തോമയുടെ പൈതൃകം ഉള്‍ക്കൊണ്ടു സീറോ മലബാര്‍ പാരമ്പര്യത്തിലൂന്നിയുള്ള കണ്‍വന്‍ഷനാണിത്. അമേരിക്കയിലെ ഏറ്റവും വലിയ കണ്‍വന്‍ഷനാണിതെന്നു മാര്‍ ആലഞ്ചേരി പറഞ്ഞു . കുര്യന്‍ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷനു നേതൃത്വം നല്‍കി.സഭയുടെ ജീവനും വളര്‍ച്ചയും കുട്ടികളിലൂടെയും യുവജനങ്ങളിലൂടെയാണന്ന കര്‍ദിനാള് പറഞ്ഞു.
കണ്‍വന്‍ഷന്‍ സെക്രട്ടറി പോള്‍ ജോസഫ് നന്ദി അര്‍പ്പിച്ചു. അനീഷ് സൈമണ്‍ പരിപാടിയുടെ എംസി ആയിരുന്നു.
          ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ അങ്ങാടിയത്ത് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് സ്വാഗതം ആശംസിച്ചു. മിസിസാഗാ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്‌ളാനി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ à´«à´¾. കുര്യന്‍ നെടുവേലിചാലുങ്കല്‍, സുപ്രീം കോടതി (റിട്ട.) ജസ്റ്റിസ് കുര്യന്‍ ജോസഫ്, ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ജോര്‍ജ് കെ പി, വേൾഡ് പീസ് മിഷന്റെ യു .എസ് . ചാപ്റ്റർ നാഷണൽ പ്രസിഡന്റ്    ജിബി പാറയ്ക്കൽ ,കാത്തലിക് കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ.ബിജു പറയന്നിലം, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
 
റിപ്പോർട്ട് :എജീന വര്ഗീസ്

Related News